കാഞ്ഞങ്ങാട്: ബ്രഹ്മ കലശ മഹോത്സവം നടന്ന ശ്രീ മടിയന്‍കൂലോം ക്ഷേത്രപാലക ക്ഷേത്ര പരിസരം അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റും, വാര്‍ഡ് മെമ്പറുമായിട്ടുള്ള വി.വി. തുളസിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 08 മണിമുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രവര്‍ത്തനത്തില്‍ ആഘോഷകമ്മിറ്റി മെമ്പര്‍മാരും, ഭാരവാഹികളും, ബഹുജനങ്ങളും, കുടുംബശ്രീ പ്രവര്‍ത്തകരും, തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി നിര്‍വഹിച്ചു. വി. എം. ജയദേവന്‍ അധ്യക്ഷത വഹിച്ചു. സി. വി. തമ്പാന്‍, എ.വി. പവിത്രന്‍, എ. ബാലന്‍, എം. നാരായണന്‍,എ. കൃഷ്ണന്‍, ലക്ഷ്മി തമ്പാന്‍, വി. രാജന്‍ എന്നിവര്‍ സംസാരിച്ചു.
