ദേശീയ പാതാവികസനത്തിന്റെ പേരില്‍ മോട്ടോര്‍ മേഖലയിലെ തൊഴിലാളികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന രീതി അധികൃതര്‍ അവസാനിപ്പിക്കണം: ടാക്‌സി ആന്റ് ലൈറ്റ് മോട്ടോര്‍ വെഹിക്കള്‍ യൂണിയന്‍ (ബി എം എസ് )

കാസര്‍കോട്: ദേശീയ പാതാവികസനത്തിന്റെ പേരില്‍ മോട്ടോര്‍ മേഖലയിലെ തൊഴിലാളികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന രീതി അധികൃതര്‍ അവസാനിപ്പിക്കണമെന്ന് ടാക്‌സി ആന്റ് ലൈറ്റ് മോട്ടോര്‍ വെഹിക്കള്‍ യൂണിയന്‍ (ബി എം എസ് )ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കാസര്‍കോട് ടൗണ്‍ ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുനില്‍ വാഴക്കൊടിന്റെ അധ്യക്ഷതയില്‍ ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു. ബി എം എസ് ജില്ലാ ഉപാധ്യക്ഷന്‍ അനില്‍ ബി നായര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ഹരീഷ് കുതിരപ്പാടി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് പൊള്ളക്കട വാര്‍ഷിക റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ രാജീവന്‍ മാവുങ്കാല്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് സംഘടന ചര്‍ച്ച നടന്നു. ബി എം എസ് ജില്ലാ ഉപാധ്യക്ഷ ഗീത ബാലകൃഷ്ണന്‍ ഭാരവാഹി പ്രഖ്യാപനം നടത്തി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് സുനില്‍ വാഴക്കോട്,വൈസ് പ്രസിഡന്റ് മാരായി ടി.വി.ചന്ദ്രന്‍ കോട്ടപ്പാറ, അശോകന്‍ കരുവാച്ചേരി ജനറല്‍ സെക്രട്ടറിയായി രാജേഷ് പൊള്ളക്കട, ജോയിന്റ് സെക്രട്ടറിമാരായി വിജേഷ് നീലേശ്വരം, പ്രമോദ് കാസര്‍കോട്, ട്രഷറര്‍ രാജീവന്‍ മാവുങ്കാല്‍ എന്നിവരെ തിരഞ്ഞെടുത്തു. ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ദിനേശ് ബബ്രാണ സമാരോപ് പ്രഭാഷണം നടത്തി. യൂണിയന്‍ ജനറല്‍ സെക്രട്ടറി രാജേഷ് പൊള്ളക്കട സ്വാഗതവും രാജീവന്‍ മാവുങ്കാല്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!