ഒഴിഞ്ഞവളപ്പ് പ്രതിഭ ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബ് അമ്പതാം വാര്‍ഷികം: സംസ്‌ക്കാരിക സമ്മേളനം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ഒഴിഞ്ഞവളപ്പ് പ്രതിഭ ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തി വരുന്ന പ്രതിഭോല്‍സവത്തില്‍ സംസ്‌ക്കാരിക സമ്മേളനം സംഘടിപ്പിച്ചു. വി.കെ സുരേഷ് ബാബു ഉദ്ഘാടനംചെയ്തു പ്രദീപന്‍ മരക്കാപ്പ് അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ നിലേശ്വരം, എന്‍ .പ്രിയേഷ്, പി.കെ നിഷാന്ത്, ടി വി അഭിനന്ദ്,ഒ.വി മോഹനന്‍, സിനി രമേഷ് എന്നിവര്‍ സംസാരിച്ചു. സി.കെ ബിജുരാജ് സ്വാഗതവും കെ . വിനോദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വനിത വേദിയുടെ മെഗാ ഫ്യൂഷന്‍ തിരുവാതിരയും ഗസല്‍ ഗായകന്‍. അലോഷി അവതരിപ്പിച്ച ഗസല്‍ സന്ധ്യയും അരങ്ങേറി.

 

error: Content is protected !!