രാജരാജേശ്വര ക്ഷേത്ര കലാരത്‌ന പുരസ്‌ക്കാരം നേടിയ നീലേശ്വരം സന്തോഷ് മാരാറെ അജാനൂര്‍ ശ്രീമദ് പര:ശിവ വിശ്വകര്‍മ്മ ക്ഷേത്ര കമ്മിറ്റി ആദരിച്ചു

മാവുങ്കാല്‍: അജാനൂര്‍ ശ്രീമദ് പര:ശിവ വിശ്വകര്‍മ്മ ക്ഷേത്രം 79ാം പ്രതിഷ്ഠാദിന മഹോത്സവ സമാപനത്തോടനുബന്ധിച്ച് വാദ്യകലയിലെ പരമോന്നത ബഹുമതിയായ രാജരാജേശ്വര ക്ഷേത്ര കലാരത്‌ന പുരസ്‌ക്കാരം നേടിയ നീലേശ്വരം സന്തോഷ് മാരാര്‍ക്ക് ക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. കമ്മിറ്റി പ്രസിഡന്റ് എ. പു രുഷോത്തമന്‍, സെക്രട്ടറി പി.സതീശന്‍ , നവീകരണ കമ്മിറ്റി കണ്‍വീനര്‍ പി.ഗണേശന്‍, ട്രഷറര്‍ എന്‍. പുരുഷോത്തമന്‍, മേല്‍ശാന്തി ഹരിചന്ദ്രന്‍, പുരോഹിതന്‍മാരായ എം. മഹേഷ് കുമാര്‍, ടി വി. ശിവകുമാര്‍, മാതൃ സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!