ഹോസ്ദുര്‍ഗ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും ലക്ഷം ദീപം സമര്‍പ്പണവും ഇന്ന്

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും ലക്ഷം ദീപം സമര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍യായതായി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ 5 ന് ഗണപതി ഹോമം, 7ന് പഞ്ചാമൃതഅഭിഷേകം തുടര്‍ന്ന് കലശാഭിഷേകം, ഉച്ചക്ക് 12ന് ഉഷപൂജ, അന്നപ്രസാദ വിതരണം.
വൈകിട്ട് 6ന് ക്ഷേത്രം തന്ത്രി പത്മനാഭപട്ടേരി ക്ഷേത്രത്തില്‍ നിന്നും ആദ്യ ദീപം ചിന്മയ മിഷന്‍ നീലേശ്വരം ഘടകം സ്വാമി വിശ്വനന്ദ സരസ്വതി, പ്രജാപിത ബ്രഹ്മകുമാരീസ് വിശ്വവിദ്യാലയത്തിലെ ഉഷാജി, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം പ്രശാന്ത് എന്നിവര്‍ക്ക് കൈമാറും. ഭക്ത ജനങ്ങള്‍ ഇവരില്‍ നിന്നും തിരികള്‍ എറ്റുവാങ്ങി ദീപം തെളിക്കും.ഗ്രാമത്തിന്റെയും ദേശത്തിന്റെയും സര്‍വൈശ്വരത്തിനായി തെളിക്കുന്ന ദീപത്തിലൂടെ കുടുംബത്തിലും ചൈതന്യാത്മകമാക്കുകയെന്ന വിശ്വാസത്തിലാണ് ക്ഷേത്രങ്ങളില്‍ ലക്ഷം ദീപം സമര്‍പ്പണം നടത്തുന്നത്. ക്ഷേത്രം പ്രസിഡന്റ് എച്ച് ആര്‍ ശ്രീധരന്‍, ജനറല്‍ സെക്രട്ടറി എച്ച് ഡി നാഗരാജ ഹെഡ്‌ഗെ രക്ഷാധികാരി എച്ച് എന്‍ ശങ്കര ഹെഡ്‌ഗെ ട്രഷറര്‍ എച്ച് ആര്‍ വസന്തന്‍, മഹിള സംഘം പ്രസിഡന്റ് പ്രഭിത സമ്പത്ത് കുമാര്‍, ജനറല്‍ സെക്രട്ടറി മഞ്ജുള, ശ്രീകൃഷ്ണ ആര്‍ട്‌സ് ആന്‍ഡ് സ് പേര്‍ട്‌സ് ക്ലബ് പ്രസിഡന്റ് എച്ച് ജെ പ്രവീണ്‍കുമാര്‍ സെക്രട്ടറി എച്ച് എസ് മുരളീകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ദീപം തെളിക്കാനുള്ള 3000 ഓളം കോല്‍തിരി നിര്‍മ്മാണം ഇതിനകം പൂര്‍ത്തികരിച്ചിട്ടുണ്ട് വിവിധ ജാതി മതസ്ഥര്‍ ഉള്‍പ്പെടെ 3000 ത്തോളം പേര്‍ ലക്ഷം ദീപം സമര്‍പ്പണത്തിനായി എത്തുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്. തട്ടുമ്മല്‍ ബാബുരാജ് വാര്യരുടെ നേതൃത്വത്തിലുള്ള ദീപ ജ്യോതി സംഘമാണ് ലക്ഷം ദീപം ഒരുക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍
ക്ഷേത്രം പ്രസിഡന്റ് എച്ച് ആര്‍ ശ്രീധരന്‍, ഭാരവാഹികളായ എച്ച് ഡി നാഗരാജ ഹെഡ്‌ഗെ, എച്ച് എന്‍ ശങ്കര ഹെഡ്‌ഗെ, എച്ച് ആര്‍ വസന്ത ഹെഡ്‌ഗെ, എച്ച് കെ. ഹരീഷ് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!