കാസര്‍കോട് ഗവ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഒരു മാസത്തിനകം തുറക്കും

കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ അടുത്തമാസം പ്രവര്‍ത്തനം ആരംഭിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം തുറന്നു കൊടുക്കാന്‍
ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് നിര്‍ദ്ദേശം നല്‍കി. ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ഉക്കിനടുക്കയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രതിമാസ അവലോകന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മാസം ( മാര്‍ച്ചില്‍ ) ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചാണ് എല്ലാ മാസവും അവലോകനയോഗം ചേരുന്നതിന് തീരുമാനിച്ചത്. കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരം ഹാര്‍ബര്‍എന്‍ജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിനകത്ത് റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട് . നിര്‍മ്മാണംപാതിവഴിയില്‍ നിലച്ചിരുന്ന ആശുപത്രികെട്ടിടത്തിന്റെ നിര്‍മ്മാണം പുനരാരംഭിച്ചു. നിര്‍മ്മാണം പുരോഗമിക്കുന്ന ഹോസ്റ്റലുകളുടെ വയറിങ് പ്രവര്‍ത്തികളും പൂര്‍ത്തിയാക്കി .
മെഡിക്കല്‍ കോളേജ് ചുറ്റുമതില്‍ നിര്‍മ്മാണത്തിന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു, പ്രധാന കവാടത്തിന്റെ നിര്‍മ്മാണം ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് എത്രയും വേഗം ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
മെഡിക്കല്‍ കോളേജ് ലാബിന്റെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജ്
ആംബുലന്‍സ് അടുത്ത മാസം ഓടിത്തുടങ്ങും.
കാന്റീന്‍, മോര്‍ച്ചറി, ദ്രവ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ,പ്ലേഗ്രൗണ്ട് ,ഇന്‍ഡോര്‍ കോര്‍ട്ട് ,മറ്റു ഹോസ്റ്റലുകള്‍ എന്നിവയും നിര്‍മാണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനും കളക്ടര്‍ നിര്‍ദ്ദേശിച്ചു .
മെഡിക്കല്‍ കോളേജിന് സമീപം ഗവനഴ്‌സിംഗ് കോളേജ് കെട്ടിടനിര്‍മ്മാണം ആരംഭിക്കുന്നതിനും നടപടികള്‍ വേഗത്തിലാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ എ അരുണ്‍കുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ടി ജി സിന്ധു, മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ ആര്‍ പ്രവീണ്‍
ജനറല്‍ മെഡിസിന്‍ എച്ച് ഒ ഡി ഡോ ആര്‍ ഹരികൃഷ്ണന്‍, ഫോറന്‍സിക് മെഡിസിന്‍ എച്ച് ഒ ഡി ഡോപി ടി രതീഷ്, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പി എസ് ശോഭ, എംബിബിഎസ് ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്‍ ഡോക്ടര്‍ കന്തെ ഇളങ്കോവന്‍ എല്‍ എസ് ജി ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി ഹരിദാസ്,കെ ഡബ്ല്യു എ അസിസ്റ്റന്റ് എന്‍ജിനീയര്‍ ജി മഞ്ജു, പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ പി രേഷ്മ, ഹാര്‍ബര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ് എന്‍ജിനീയര്‍ എം രാജീവന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി ചന്ദ്രന്‍ കിറ്റ്‌കൊ പ്രതിനിധികളായ വി നിധിന്‍, ടോണി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!