മാവുങ്കാല്‍: ?നാഷണല്‍ ഹൈവേ 66ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, കാഞ്ഞങ്ങാട് മാവുങ്കാല്‍ ജംഗ്ഷനില്‍ ഡ്രെയിനേജ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡില്‍ കുഴിയെടുക്കുന്നതിനാല്‍ 24 മുതല്‍ രാവിലെ 8 മണി മുതല്‍ 5 ദിവസത്തേക്ക് ഈ വഴിയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
?കണ്ണൂര്‍ ഭാഗത്ത് നിന്ന് കാസര്‍കോട് , പാണത്തൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍: കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ നിന്നും കെ എസ് ടി പി റോഡില്‍ പ്രവേശിച്ച്, മടിയന്‍ , വെള്ളിക്കോത്ത് റോഡ് വഴി മൂലകണ്ടം എത്തി യാത്ര തുടരേണ്ടതാണ്. ?കാസര്‍കോട് ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആറങ്ങാടി വഴി കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ എത്തി. കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണയെന്ന് അധികൃതര്‍ അറിയിച്ചു.
മാവുങ്കാല്‍ ജംഗ്ഷനില്‍ 5 ദിവസത്തേക്ക് ഗതാഗതം നിയന്ത്രണം
