കാഞ്ഞങ്ങാട്: 68 വര്‍ഷത്തിന് ശേഷം നെരോത്ത് പെരട്ടൂര്‍ കൂലോം ഭഗവതി ക്ഷേത്രം നവീകരണ പുന: പ്രതിഷ്ഠാ ബ്രഹ്മകലശ മഹോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആദികാലത്ത് മൂലസ്ഥാനത്ത് പരശുരാമനാല്‍ പ്രതിഷ്ഠിതമായ വാഴും കുളങ്ങര ദുര്‍ഗ്ഗാ ഭഗവതിയും വെണ്മഴുവില് പരശുരാമ സങ്കല്‍പ്പവുമാണ് ഇവിടെ ഉണ്ടായിരുന്ന ആരാധന. പെരട്ടൂര്‍ ഭഗവതി ക്ഷേത്രം , കുളങ്ങര ഭഗവതി ക്ഷേത്രം, മേക്കോടോത്ത് ചാമുണ്ഡി, തൃക്കണ്ണാടപ്പന്‍ (മുന്നായരീശ്വരന്‍ ), കേളോത്ത് ചാമുണ്ഡി,മടിയന്‍ ക്ഷേത്രപാലകനീശ്വരന്, പള്ളിയറ, വിഷ്ണുമൂര്‍ത്തി തുടങ്ങി ഏഴോളം ക്ഷേത്രങ്ങളും പള്ളിയറുകളും തറകളുമാണ് മൂന്ന് കോടിയോളം രൂപയുടെ ചിലവില്‍ പുതുക്കി പണിതത്. തുളൂര്‍ വനവാസിനി മഞ്ഞടുക്കത്ത് ഭഗവതി, വേട്ടക്കൊരു മകന്, വൈരജാതന്, കാളരാത്രി, നടയില്‍ ഭഗവതി, കുതിരക്കാളി, ചീര്‍മ്മ, മുളവന്നൂര്‍ ഭഗവതി, പനയാലപ്പന്, ശാസ്താവ്, മാഞ്ഞാളമ്മ, മുച്ചിലോട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, കുളങ്ങര ദുര്‍ഗ്ഗാ ഭഗവതി, നാഗരാജാവ്, നാഗകന്യക, തുവക്കാളി, ഇരുവര്‍ വീരന്മാര്, കാലിച്ചാന്‍ ദേവന്, പടിഞ്ഞാര്‍ ചാമുണ്ഡി, ഗുളികന്, ചക്കനാര് പോതി, കിഴക്കന്‍ ദൈവം, ചെറിയ ഗുരുതിക്കളം, വലിയ ഗുരുതിക്കളം ,
മുതലായ ദേവ സങ്കേതങ്ങള്‍ ഉള്‍പ്പെടുന്ന പുണ്യ ഭൂമികയാണ് നെരോത്ത് ശ്രീ പെരട്ടൂര്‍ കോവിലകം ഭഗവതി ക്ഷേത്രം.
ഇവിടെയാണ് ഏപ്രില്‍ 24 മുതല്‍ മെയ് 1 വരെ നവീകരണ പുന: പ്രതിഷ്ഠാ ബ്രഹ്മകലശ മഹോല്‍സവം നടക്കുന്നത്.
24 ന് ഉച്ചക്ക് 2 ന് ക്ഷേത്ര ദേവസ്വം കമ്മറ്റി, പ്രാദേശിക നെരോത്ത് ആഘോഷ കമ്മറ്റി, മാതൃസമിതി,വിവിധ ക്ഷേത്ര കഴകങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ കലവറ നിറയ്ക്കല്‍ വാഹന ഘോഷയാത്ര. നമ്പ്യാര്‍ കൊച്ചി ക്ഷേത്രകമ്മാനത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് പെരട്ടൂര്‍ കുലോത്ത് സമാപിക്കും. വൈകിട്ട് 5 ന്
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അലമ്പാടി പടിഞ്ഞാറ്റയില്‍ പത്മനാഭ പട്ടേരി, എടനീര്‍ മഠം സച്ചിദാനന്ദ ഭാരത സ്വാമികള്‍ എന്നിവരെ പൂര്‍ണ്ണ കുംഭത്തോടുകൂടിയുള്ള ആചാര്യവരവേല്‍പ്പ്. 6 ന് സമൂഹ പ്രാര്‍ത്ഥന.തുടര്‍ന്ന് ആചാര്യ വരണം, പശുദാന പുണ്യാഹം, സുദര്‍ശന ഹോമം, അങ്കുരാരോപണം, പ്രസാദ ശുദ്ധി, രക്ഷോഘ്ന ഹോമം, വാസ്തുഹോമം, വാസ്തു കലശ പൂജ, വാസ്തു ബലി, വാസ്തു കലശാഭിഷേകം, രാത്രി പൂജ. 7 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം
സച്ചിദാനന്ദ ഭാരതി സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. പെരട്ടൂര്‍ ചന്ദ്രന് മുത്തായര്‍ (നെരോത്തച്ഛന്)അദ്ധ്യക്ഷനാവും.
ജനറല്‍ കമ്മിറ്റി ചെയര്മാന് കൃഷ്ണന് കരിമ്പില്‍ ,വൈസ് ചെയര്മാന് മാരായ കെ. ഗോവിന്ദന് മാസ്റ്റര്‍ കൊട്ടോടി,
ശിവാനന്ദന് മാസ്റ്റര്‍ തച്ചങ്ങാട്, പ്രഫ. പി.രഘുനാഥ്,കരുണാകരന് തിമിരി ,പ്രോഗ്രാം കമ്മറി ചെയര്മാന്
ബിന്ദുരാജ് പെരട്ടൂര്‍ എന്നിവര്‍ സംബന്ധിക്കും.പൊരട്ടൂര് ദേവസ്വം സെക്രട്ടറി ശശിധരന് പെരട്ടൂര്‍ സ്വാഗതവും
പ്രസിഡന്റ് രാഘവന് പെരട്ടൂര്‍ നന്ദിയും പറയും. 25 ന് രാവിലെ 5.00 മണിമുതല്‍ ഗണപതി ഹോമം, വിവിധ പൂജാദി കര്‍മ്മങ്ങള്‍.വൈകിട്ട് 5ന് മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കഴകം അവതരിപ്പിക്കുന്ന പൂരക്കളി 6.30 മുതല്‍ തിരുവാതിര,കൈകൊട്ടികളി, മംഗലം കളി. രാത്രി 8.30 ന് കൂക്കള്‍ രാഘവന് ടീം അവതരിപ്പിക്കുന്ന നാടകം ‘മഞ്ഞ് പെയ്യുന്ന മനസ്സ് ,. 26 ന് വൈകിട്ട് 6 മണി മുതല്‍ സിനിമാറ്റിക്ഡാന്‍സ് , നെരോത്ത് കുടുംബാംഗങ്ങളുടെ നാടന്‍ പാട്ട്.27ന് വൈകിട്ട് 3 ക്ഷേത്ര കുടുംബ സംഗമം.കുടുംബത്തിലെ സംഗീതം എന്ന വിഷയത്തില്‍ ബാലചന്ദ്രന് കൊട്ടോടി ക്ലാസ്സെടുക്കും. 6ന് സെമി ക്ലാസിക്കല്‍ ഡാന്‍സ്, ക്ലാസിക്കല്‍ നൃത്തസന്ധ്യ,7 ന് പരപ്പ തളിയില്‍ ക്ഷേത്ര ഭജന സമിതിയുടെ ഭജന . 28 ന് വിവിധ പൂജാദികര്‍മ്മങ്ങള്‍. 29 ന് രാവിലെ 5ന് മഹാഗണപതി ഹോമം, ശയ്യയില്‍ പൂജ, പ്രസാദപ്രതിഷ്ഠ തുടര്‍ന്ന് രാവിലെ 9.48 മുതല്‍ 11.25 വരെയുള്ള മിഥുനം രാശി ശുഭ മുഹൂര്‍ത്തത്തില്‍ ദേവി പ്രതിഷ്ഠ
ശ്രീ പെരട്ടൂര്‍ ഭഗവതിയമ്മയുടെയും ശ്രീ മടിയന്‍ ക്ഷേത്രപാലകനിരീശ്വരന്റെയും പ്രതിഷ്ഠ .
തുടര്‍ന്ന ഉപദേവിദേവന്മാരുടെയും പ്രതിഷ്ഠ, കുംഭേഷകലാശാഭിഷേകം, നിദ്രാകലശാഭിഷേകം, ജീവകലശാഭിഷേകം, പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, പ്രതിഷ്ഠാബലി, മഹാപൂജ,
പൂജ, പ്രാര്‍ത്ഥന, പ്രസാദ വിതരണം . വൈകിട്ട് 6 മണി മുതല്‍ കേളോത്ത് ചാമുണ്ഡി ദേവസ്ഥാനം പ്രതിഷ്ഠാ മഹോത്സവ പരിപാടികള്‍. 7മണി മുതല്‍ തിരുവാതിര,കൈകൊട്ടിക്കളി. രാത്രി 8 ന് ജനനി കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന നാടകം ചൂട്ട്. 30 ന് രാത്രി 7.30ന് പെരട്ടൂര്‍ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന ഫ്യൂഷന്‍ തിരുവാതിര, 8 ന് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സിസണ് 9 ഫെയിം ബല്‍റാം ആന്റ് ടീം അവതരിപ്പിക്കുന്ന
മെഗാ മ്യൂസിക്കല്‍ ലൈവ് ഗാനമേള. 1 ന് രാവിലെ 5ന് ഗണപതി ഹോമം, പ്രസാദ പ്രതിഷ്ഠ, 10 മണി മുതല്‍ 11.25 വരെയുള്ള മുഹൂര്‍ത്തത്തില്‍ കേളോത്ത് ചാമുണ്ഡിയമ്മയുടെ പ്രതിഷ്ഠാകര്‍മ്മം. തുടര്‍ന്ന് ഉപദേവന്മാരുടെ പ്രതിഷ്ഠ.
കുംഭേശ കലശാഭിഷേകം, നിദ്രാ കലശാഭിഷേകം, ജീവ കലശാഭിഷേകം, ബ്രഹ്മ കലശാഭിഷേകം, പ്രതിഷ്ഠാ ബലി, മഹാപുജ, പ്രസാദ വിതരണം. എല്ലാ ദിവസം ഉച്ചക്ക് ഭക്തജനങ്ങള്‍ക്ക് അന്ന പ്രസാദവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കമ്മിറ്റി ചെയര്മാന് കരിമ്പില്‍ കൃഷ്ണന്, ജനറല്‍ കണ്‍വീനര്‍ പി.വി. ശശിധരന്, വൈസ് ചെയര്മാന്മാരായ ഗോവിന്ദന് മാസ്റ്റര്‍ കൊട്ടോടി, പ്രൊഫസര്‍ പി. രഘുനാഥ്, ആഘോഷകമ്മിറ്റി ചെയര്മാന് ബിന്ദു രാജ്, കണ്‍വീനര്‍ മിഥുന് നാരായണന് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
