സംഘഗ്രാമം അരയി സംഘടിപ്പിച്ച കബഡി ഫെസ്റ്റ് : ശിവജി പ്രവാസി ഫ്രണ്ട്‌സ് അരയി (അര്‍ജുന അച്ചേരി) ജേതാക്കള്‍

കാഞ്ഞങ്ങാട്: സംഘഗ്രാമം അരയി കബഡി ഫെസ്റ്റ് സംഘടിപ്പിച്ചു.അരയി കാര്‍ത്തികയില്‍ മല്‍സരം ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം കൊവ്വല്‍ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാനും, മുന്‍വാര്‍ഡ് മെമ്പറുമായ സി.കെ. വത്സലന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.വി.അജയകുമാര്‍ നെല്ലിക്കാട്ട് സംസാരിച്ച പി കെ. രാജേഷ് സ്വാഗതവും, ബാബു പണിക്കര്‍ അരയി നന്ദിയും പറഞ്ഞു . ശിവജി പ്രവാസി ഫ്രണ്ട്‌സ് അരയി (അര്‍ജുന അച്ചേരി) ജേതാക്കളായി. എ.കെ.ജി. മോനാച്ച (ഫ്രണ്ട്‌സ് ആറാട്ട്കടവ്) രണ്ടാം സ്ഥാനവും നേടി.

 

error: Content is protected !!