മാവുങ്കാലിലെ ഡ്രൈനേജ് സംവിധാനം കാലവര്‍ഷത്തിന് മുമ്പ് പൂര്‍ത്തികരിക്കണം:കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാന വാര്‍ഷിക ജനറല്‍ ബോഡി യോഗം

മാവുങ്കാല്‍: നിര്‍ദിഷ്ട ഹൈവേയുടെ ഭാഗമായുള്ള ഡ്രൈനേജ് സംവിധാനം പ്രവൃത്തി കാലാവര്‍ഷം തുടങ്ങും മുമ്പേ
പണി പൂര്‍ത്തിയാക്കി പ്രദേശത്തുകാരുടെ ദുരിതം നീക്ക ണമെന്ന് കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാന വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഭരണസമിതി പ്രസിഡന്റ് ബാബു തായത് അധ്യക്ഷത വഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും സെക്രട്ടറി വി.രവിചന്ദ്രന്‍ കല്ലട അവതരിച്ചു. യോഗത്തില്‍ നവീകരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സി വി ദാമോദരന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി വസന്തകുമാര്‍ കാട്ടുകുളങ്ങര (പ്രസിഡന്റ്), വി. രവിചന്ദ്രന്‍ കല്ലട (സെക്രട്ടറി), പ്രകാശന്‍ എക്കാല്‍
(ട്രഷറര്‍).

 

error: Content is protected !!