കാഞ്ഞങ്ങാട് : പ്രീ പ്രൈമറി മുതല്‍ പ്ലസ് ടു വതലം വരെ പഠനം നടക്കുന്ന ജില്ലയിലെ അപൂര്‍വ്വം സ്കൂളുകളില്‍ ഒന്നായ ചെമ്മട്ടംവയല്‍ ബല്ല ഈസ്റ്റ് ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഈ അധ്യയന വര്‍ഷത്തെ ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാരംഗം സാഹിത്യ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പഠനത്തോടൊപ്പം അനുബന്ധ മേഖലയിലെയും കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി തുടക്കത്തില്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവിധങ്ങളായ രൂപീകരണം നടന്നത്. സയന്‍സ്, സോഷ്യല്‍, ഗണിതം തുടങ്ങിയ ക്ലബ്ബുകളുടെ ഉദ്ഘാടനമാണ് നടന്നത്. അതോടൊപ്പം അവധിക്കാലത്ത് നിരവധി സാഹിത്യ രചനകള്‍ വായിച്ച് ഏവര്‍ക്കും മാതൃകയായ എട്ടാം തരം വിദ്യാര്‍ത്ഥി ഹന മറിയത്തെ പുസ്തകം നല്കി അനുമോദിച്ചു. സാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ: അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. വായന എന്നുള്ളത് നവോത്ഥാനമാണെന്നും അതുകൊണ്ട് മുഴുവന്‍ വിദ്യാര്‍ത്ഥികളും വായനയുടെ ഭാഗമാകണമെന്നും അതിലൂടെ സമൂഹ നന്മയുടെ ഭാഗമാകണമെന്നും തന്റെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തി അദ്ദേഹം ആഹ്വാനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ വി രാധ അധ്യക്ഷത വഹിച്ചു. വിവിധ ക്ലബ്ബ് ചാര്‍ജ് വഹിക്കുന്ന അധ്യാപകരായ എന്‍ വി ശരണ്യ, ടി സ്മിത, എം ഷിനാര എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ എച്ച് എം എന്‍ ചാര്‍ജ് സിബി ഇവാനിയോ സ്വാഗതവും വിദ്യാരംഗം കോഡിനേറ്റര്‍ ടി കൃഷ്ണാനന്ദന് നന്ദിയും പറഞ്ഞു. അംബികാസുതന്‍ മാങ്ങാടുമായി വിദ്യാര്‍ഥികളുടെ സംവാദവും നടന്നു
