പാണത്തൂര്‍ : കേബിള്‍ ഇടുന്നതിനു കുഴിയെടുത്തതിലൂടെ മഴവെള്ളം കുത്തിയൊലിച്ച് റോഡരികില്‍ വന്‍കുഴികള്‍ രൂപപ്പെട്ടു. പനത്തടി പഞ്ചായത്തിലെ 8,9 വാര്‍ഡുകളെ വേര്‍തിരിക്കുന്ന പാണത്തൂര്‍ – റാണിപുരം റോഡില്‍ കുണ്ടുപ്പള്ളി കുട്ടി നായിക്കിന്റെ വീടിന്റെ സമീപത്തുള്ള വലിയ വളവിനോട് ചേര്‍ന്ന കയറ്റത്തിലാണ് ഗര്‍ത്തം രൂപപ്പെട്ടത്. മഴക്കാലത്തിന് മുമ്പ് തന്നെ റോഡരികിലെ ഓട വൃത്തിയാക്കാത്തതാണ് വെള്ളം കുത്തിയൊലിച്ച് അപകടകരമായ കുഴികള്‍ രൂപപ്പെടാന്‍ കാരണം. റോഡില്‍ പല സ്ഥലങ്ങളിലും വെള്ളം കുത്തി ഒലിച്ച് റോഡിലൂടെ ഒഴുകുന്നത് നിത്യകാഴ്ചയാണ്. വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഗൗരവത്തില്‍ എടുത്തില്ലയെന്ന് പരാതിയുണ്ട്. പ്രശ്നത്തിന് അടിയന്തരമായി പരിഹാരമായില്ലെങ്കില്‍ വന്‍ അപകടത്തിന് സാധ്യതയുണ്ട്. ഇത് വഴി പോകുന്ന വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാര്‍ അറിയിച്ചു.
