ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ല; രോഗിയെ തിരിച്ചയച്ചതായി പരാതി

കാഞ്ഞങ്ങാട്: കസേരയില്‍ നിന്നും വീണ് വലതുകാലിന് ഗുരുതരമായി പരിക്കേറ്റ് ചികില്‍സതേടി എത്തിയ വൃദ്ധയെ ജില്ലാ ആശുപത്രിയില്‍ നിന്നും തിരിച്ചയച്ചതായി പരാതി. വെള്ളിക്കോത്ത് താമസിക്കുന്ന മറിയംബി (73) നെ യാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ഡോക്ടറില്ല എന്ന കാരണത്താല്‍ തിരിച്ചയച്ചത്. നേരെ ഇടതുകാലിന് വീണ് പരിക്കേറ്റ മറിയംബിയെ ജില്ലാശുപത്രിയില്‍ നിന്നും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് കാസര്‍കോട്ട് മകളുടെ വീട്ടില്‍ നിന്നാണ് വീണ് വലതുകാലിന് ഗുരുതരമായി പൊട്ടല്‍ ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആംബുലന്‍സില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ഡോക്ടറില്ല എന്ന കാരണത്താല്‍ തിരിച്ചയക്കുകയുമായിരുന്നു. നിര്‍ധന കുടുംബത്തില്‍പ്പെട്ട ഇവരെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

error: Content is protected !!