നീലേശ്വരം: 2026 ലെ ഗിരീഷ് കര്‍ണ്ണാട് തിയേറ്റര്‍ സ്മാരക വേദിയുടെ ഗിരീഷ് കര്‍ണ്ണാട് തിയേറ്റര്‍ അവാര്‍ഡ് രാജ് മോഹന്‍ നീലേശ്വരത്തിന്റെ നോട്ടം എന്ന നാടക സമാഹാരത്തിന്. പതിനൊന്ന് സ്ത്രീപക്ഷ തീ പക്ഷ നാടകങ്ങളുടെ സമാഹാരമാണ് നോട്ടം. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഇടശ്ശേരി, ജി.ശങ്കരപ്പിള്ള, അബുദാബി ശക്തി അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി, എ.പി. കളയ്ക്കാട്, ഭരത് പി.ജെ. ആന്റണി, പി.എം. താജ് , ഭാരത് ഭവന്‍ തുടങ്ങി നാടകരചനയ്ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമേച്വര്‍ നാടക മത്സരത്തില്‍ നിരവധി അവാര്‍ഡ് നേടിയ മരമീടന്‍, മാടന്‍ മോക്ഷം എന്നീ നാടകങ്ങളുടെ ചെയിതാവാണ്. മെയ് 2 ന് പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം ഏറ്റു വാങ്ങും.
