അമ്പലത്തറ: ജാതിമതത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാതെ മാനവ ഐക്യം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചുകൊണ്ട് എല്ലാ വിഭാഗം ജനങ്ങള്‍ സന്ദര്‍ശനം നടത്തി കാണിക്കകള്‍ അര്‍പ്പിച്ചും പ്രാര്‍ത്ഥനകള്‍ നടത്തിയും സൗഹൃദങ്ങള്‍ പങ്കിട്ടും ആറു ദിവസങ്ങളിലായി നടന്നുവന്ന ചരിത്രപ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിന് ആയിരങ്ങള്‍ക്ക് നല്കിയ അന്നദാനത്തോടെ സമാപനം കുറിച്ചു. അന്നദാന വിതരണത്തിന്റെ ഉദ്ഘാടനം പാറപ്പള്ളി ജമാഅത്ത് പ്രസിഡണ്ട് ഹാജി കെ. അബൂബക്കര്‍ മാസ്റ്ററും ഉറൂസ് കമ്മിറ്റി ചെയര്മാന് കെ. അബൂബക്കര്‍ ഹാജി കാലിച്ചാംപാറയും നിര്‍വഹിച്ചു. സമാപന ദിവസം നടന്ന മൗലിദ്പാരായണത്തിനും കൂട്ടു പ്രാര്‍ത്ഥനയ്ക്കും അസയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്കി. ഉറൂസ് കമ്മിറ്റി ട്രഷറര്‍ കുഞ്ഞഹമ്മദ് ഹാജിഅമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ഇസ്മയില്‍ സഅദി സ്വാഗതവും പോഗ്രാം കമ്മിറ്റി ചെയര്മാന് സി എച്ച് അബ്ബാസ് നന്ദിയും പറഞ്ഞു.
