കോളംകുളത്തെ ആദ്യകാല ജീപ്പ് ഡ്രൈവര്‍ ആയിരുന്ന കോളംകുളത്തെ എന്‍.പി. അന്തുമായി അന്തരിച്ചു.

കോളം കുളം: കോളംകുളത്തെ ആദ്യകാല ജീപ്പ് ഡ്രൈവര്‍ ആയിരുന്ന കോളംകുളത്തെ എന്‍.പി. അന്തുമായി (84) അന്തരിച്ചു. 197576കാലഘട്ടത്തില്‍ ബസ് സര്‍വീസ് പോലും ഇല്ലാത്ത സമയത്ത് നമ്മുടെ നാട്ടിലെ ദുര്‍ഗടമായ പാതയിലൂടെ ആദ്യമായി വില്ലീസ് ജീപ്പ് ഓടിച്ച ഏക ഡ്രൈവറാണ് അന്തുമായി. നീലേശ്വരം ടൗണുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗമായിരുന്നു അന്തുമായിയുടെ ജീപ്പ്. ഒട്ടനവധി ശിഷ്യരുള്ള ഒരുപാട് ഡ്രൈവര്‍മാര്‍ക്ക് ജന്മം നല്‍കിയ വ്യക്തിത്വത്തിന് ഉടമയാണ്. ഭാര്യ: വി.കെ.കുഞ്ഞാമിന മക്കള്‍: നസീമ ,സെ മീറ,റസീന,റംസീന. മരുമക്കള്‍: ജാഫര്‍ (മുക്കട),നൗഷാദ് . (ഗള്‍ഫ് ),റഷീദ് (കാഞ്ഞങ്ങാട്), സലാം (കല്ലംചിറ). സഹോദരങ്ങള്‍: കുഞ്ഞഹമ്മദ് . (കടപ്പുറം നീലേശ്വരം), ഉമ്മര്‍ (കല്ലൂരാവി), ബീഫാത്തിമ (ആറങ്ങാടി), ആയിഷ (പെരളം ), പരേതനായ അസൈനാര്‍.

 

error: Content is protected !!