ഹോട്ടല്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു; തട്ടുമ്മല്‍ പൊടവടുക്കത്തെ കുഞ്ഞിവീട്ടില്‍ അശോകനാണ് മരിച്ചത്

ഏഴാംമൈല്‍: ഹോട്ടലില്‍ ജോലിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. തട്ടുമ്മല്‍ പൊടവടുക്കത്തെ കുഞ്ഞിവീട്ടില്‍ അശോകന്‍ (49) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കാഞ്ഞങ്ങാട് സൗത്ത് എങ്ങോത്ത് പെട്രോള്‍ പമ്പിന് സമീപമുള്ള എം.എന്‍.എസ് റെസ്റ്റോറന്റിലെ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അമ്മ: കമ്മാടത്തു. അച്ഛന്‍: പരേതനായ പുക്ലവന്‍ രാഘവന്‍ നായര്‍. ഭാര്യ: രോഷ്മ. മകള്‍: ക്ഷേത്ര. സഹോദരങ്ങള്‍: ശ്രീദേവി, വേണുഗോപാലന്‍ (ഓട്ടോ ഡ്രൈവര്‍).

 

error: Content is protected !!