മേലാംങ്കോട്ട് മാനാനിക്കുന്ന് കളിയാട്ട ഉത്സവം തുടങ്ങി

കാഞ്ഞങ്ങാട്: ജനകീയമായി ആചാര അനുഷ്ഠാനങ്ങള്‍ നടത്തിവരുന്ന കാഞ്ഞങ്ങാട് മേലാംങ്കോട്ട് മാനാനികുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന കളിയാട്ട ഉത്സവം തുടങ്ങി. രണ്ടുദിവസങ്ങളിലായി നടക്കുന്ന കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി ആദ്യദിവസംരാവിലെ ദേവസ്ഥാനം തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഗണപതിഹോമം നടന്നു.വൈകുന്നേരം അതിയാമ്പൂര് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും ദീപം തിരി എഴുന്നള്ളത്ത്, .വിഷ്ണുമൂര്‍ത്തിയുടെകുളിച്ചുതോറ്റംഎന്നിവ നടന്നു.തുടര്‍ന്ന് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ വിവിധ കലാസംഘങ്ങളായ ധ്വനി മേലാങ്കോട് മാതൃ സമിതി,ധ്വനി മേലാങ്കോട്ജൂനിയര്‍,കളവാണി നെല്ലിക്കാട്ട്,ടീം അതിയാമ്പൂര്,ടീം പൈ രടുക്കം,മാര്‍ഗഴി കാഞ്ഞങ്ങാട്, അരുദ്ര അതിയാമ്പൂര് തുടങ്ങിയ വനിതാ സംഘങ്ങളുടെ ഫ്യൂഷന്‍ ഡാന്‍സ്,കൈ കൊട്ടികളി,തിരുവാതിരഎന്നിവ നടന്നു. പരിപാടി അവതരിപ്പിച്ചവര്‍ക്ക് ക്ഷേത്രം രക്ഷാധികാരികളായ കെ കുഞ്ഞമ്പു പൊതുവാള്‍, ഒ കെ വിജയന്‍, കെ ബാലകൃഷ്ണന്‍ നായര്‍,പ്രസിഡണ്ട് പി രാധാകൃഷ്ണന്‍,സെക്രട്ടറി പി കെ ബാലഗോപാലന്‍,ട്രഷറര്‍ വിജയന്‍ മേലാംങ്കോട്ട്, എം ചന്ദ്രന്‍,ഗോപി കൃഷ്ണന്‍,ശ്രീധര്‍ പൈഎന്നിവര്‍ഉപകാരങ്ങള്‍ നല്‍കി.
രണ്ടാം ദിവസം വിവിധ തെയ്യങ്ങള്‍ അരങ്ങിലെത്തിഭക്തര്‍ക്ക് അനുഗ്രഹം നല്‍കും

 

error: Content is protected !!