പരപ്പയിലും പരിസരങ്ങളിലും മോഷണം പതിവാകുന്നു

പരപ്പ: പരപ്പയിലും സമീപ പ്രദേശങ്ങളിലും മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ പലയിടങ്ങളില്‍ നിന്നും അടക്ക, തേങ്ങ, നാടന്‍ കോഴികള്‍ എന്നിവ മോഷണം പോയി. ക്ലായിക്കോട്ടെ വേലായുധന്റെ വീട്ടുവളപ്പില്‍ ഉണക്കാനിട്ട മൂന്ന് ചാക്ക് അടക്കയും മുലപ്പാറയിലെ മീന്‍ വില്‍പ്പനക്കാരന്‍ ബാബുവിന്റെ റോഡ് സൈഡില്‍ ഉലിച്ച് വെച്ച തേങ്ങയും മുണ്ടിയാനം ഫൈസലിന്റെ വളപ്പില്‍ പറച്ചിട്ട തേങ്ങയും രാവിലെക്ക് കാണ്മാനില്ല.
ക്‌ളായിക്കോട്ടെ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്നും 2 നാടന്‍ കോഴികളെയും രാത്രിയില്‍ കള്ളന്‍ കൊണ്ടുപോയി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വിവിധ വീടുകളില്‍ നിന്നും റബ്ബര്‍ ഷീറ്റുകളും മോഷണം പോയിരുന്നു.

 

error: Content is protected !!