കാഞ്ഞങ്ങാട്:നഗരത്തിലെ വിഷു പ്രമാണിച്ചുള്ള കച്ചവടത്തിന്റെയും നഗരതിരക്കിന്റെയും ഭാഗമായി ഉണ്ടായ മാലിന്യങ്ങള്‍ നഗരം ഉറങ്ങുന്നതിനു മുമ്പ് തന്നെ ശുചീകരണ തൊഴിലാളികളുടെയും,,ഹരിത കര്‍മ്മ സേന അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും സഹായത്താല്‍ നഗരസഭാ ചെയര്മാന് വി വി രമേശന് ചൂലുമായി മുന്നിട്ടിറങ്ങിയാണ് നഗരം രാത്രി തന്നെ ശുചീകരിച്ചത്.കാഞ്ഞങ്ങാട് നഗരസഭ. നഗരസഭാ ചെയര്മാന് വി വി രമേശന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് മഹമൂദ് മുറിയാനാവി, കൗണ്‍സിലര്‍മാരായ സന്തോഷ്കുശാല് നഗര്‍, എം സേതു, എന്‍ ഉണ്ണികൃഷ്ണന്, കെ വി രതീഷ്, എച്ച് ആര് സുകന്യ, കെ സജിത, പി വി മണി എന്നിവരും ഹരിത കര്‍മസേന അംഗങ്ങള്‍, ശുചീകരണ വിഭാഗം തൊഴിലാളികള്‍, നഗരസഭാ എച്ച എസ് ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
