കാഞ്ഞങ്ങാട്:തിരഞ്ഞെടുപ്പ് രീതി പരിഷ്കരിക്കണമെന്നും ആധാര്‍ അധിഷ്ഠിത ഫിംഗര്‍ പ്രിന്റ് രീതി നടപ്പിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടു വരണമെന്നുo സപര്യ സാംസ്കാരിക സമിതി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കള്ളവോട്ടുതടയാനും ജനാധിപത്യം സംശുദ്ധമാകാനും ഫിംഗര്‍ പ്രിന്റ് രീതി സാധ്യമാക്കുമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു. ബൂത്തുതല പോളിംഗ് സ്റ്റേഷന് രീതി അവസാനിപ്പിച്ച് ഗാര്‍ഹിക ക്ലസ്റ്റര്‍ രീതിയിലൂടെ ഓണ്‍ലൈന്‍ വോട്ടിംഗ് സമ്പ്രദായം തിരഞ്ഞെടുപ്പിലെ ഭാരിച്ച ചിലവ് കുറയ്ക്കാന്‍ സഹായകമാകുമെന്നുo സപര്യ അഭിപ്രായപ്പെട്ടു. ഫ്ളക്സ് ബോര്‍ഡ്, പോസ്റ്റര്‍, ഹോര്‍ഡിംഗ്സ് തുടങ്ങിയ പ്രചരണ രീതികള്‍ പൂര്‍ണമായും ഒഴിവാക്കാനുള്ള നിയമനിര്‍മ്മാണം നടത്താന്‍ തിരഞ്ഞെടുപ്പുകമ്മീഷന് നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ആനന്ദ കൃഷ്ണന് എടച്ചേരി അധ്യക്ഷത വഹിച്ചു. ഡോ. ആര്.സി. കരിപ്പത്ത്, സുകുമാരന്‍ പെരിയച്ചൂര്‍ ,അനില്‍ പട്ടേന ,കുഞ്ഞപ്പന് തൃക്കരിപ്പൂര്‍ , ജയകൃഷ്ണന് മാടമന, റോമി ബന്നി, ജലജ മുല്ലക്കോട് എന്നിവര്‍ സംസാരിച്ചു.
