പ്രസ് ഫോറം കാഞ്ഞങ്ങാട് വിഷുക്കോടിയും കൈനീട്ടവും നല്‍കി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ വിഷു ക്കോടിയും കൈനീട്ടവും നല്‍കി. കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ആദ്യ വിഷു ക്കോടി ഓഫീസ് സെക്രട്ടറി കെ.വി.ദിവ്യക്ക് നല്‍കിയാണ് വിതരണം ചെയ്തത്. പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ് ഹരി നന്ദിയും പറഞ്ഞു. വിഷു ക്കോടി സ് പോണ്‍സര്‍ ചെയ്ത കേബിള്‍ ടി.വി സംഘടനയായ സി.സി.എനിനു വേണ്ടിയുള്ള പ്രസ് ഫോറത്തിന്റെ ഉപഹാരം നഗരസഭ ചെയര്‍മാന്‍ വി.വി ര മേശന്‍ കെ.വി.സുനിലിന് സമ്മാനിച്ചു.

 

error: Content is protected !!