കേരളത്തില്‍ കാലവര്‍ഷം നാളെയെത്തും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:കേരളത്തില്‍കാലവര്‍ഷം വ്യാഴാഴ്ച എത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിലവില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് മഴകനക്കുകയാണ്.കാലവര്‍ഷം എത്തുന്നതോടെ മഴ കൂടുതല്‍ സജീവമാകാനാണ് സാധ്യത. കനത്ത മഴയെത്തുടര്‍ന്ന്ഇന്ന്(03/06/2026)ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ്ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള
11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. നാളെ മഴ കൂടുതല്‍ ശക്തമാകാന്‍സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടിന് സമാനമായ ജാഗ്രതയും മുന്‍കരുതലുകളും സ്വീകരിക്കണമെന്ന്
അധികൃതര്‍ നിര്‍ദേശിച്ചു.

തീരദേശ മേഖലകളിലും മലയോര മേഖലകളിലും വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കടലില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

error: Content is protected !!