വിഷുവിന് കണി ഒരുക്കാന്‍ ഏരിക്കുളം ചട്ടിയും ചക്കയുമെത്തി

കാഞ്ഞങ്ങാട്: വിഷുവിന് കണികാണനായി നഗരത്തില്‍ മടി ക്കൈ ഏരിക്കുളം ചട്ടിയും ചക്കയു മെത്തി. നഗരത്തില്‍ ഇന്നലെ മുതല്‍ വിഷുവിനെ വര വേല്‍ക്കാനായി സാധനങ്ങള്‍ വാങ്ങനായി വലിയ തോതില്‍ ആള്‍ക്കൂട്ടം എത്തിയിരുന്നു. പ്രധാനമായും വിഷുവിന് കണികാണാനായി ചട്ടിയും ചക്കയുമാണ് നഗരത്തില്‍ പ്രധാനമായും വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. ചട്ടിക്ക് നൂറു രൂപ മുതല്‍ നൂറ്റിയമ്പത് രൂപ വരെയാണ് വിലയിടാക്കുന്നത്. നാളെത്തെ വിഷുവിനായി കണിക്കാണാനായി ചക്കയും ചട്ടിയും വാങ്ങാനെത്തുന്നവരുടെ എണ്ണം നഗരത്തില്‍ കൂടുതലാണ്. ചക്കക്ക് നൂറ് രൂപയാണ് വില.ഗ്രാമങ്ങളില്‍ താമസിക്കുന്ന ചക്ക ലഭിക്കുന്നുവെങ്കിലും നഗരപ്രദേശത്ത്
താമസിക്കുന്നവരെ ലക്ഷ്യമാക്കിയാണ് ചക്ക വില്‍പ്പനക്ക് എത്തിച്ചിരിക്കുന്നത്. ഇന്നു മുതല്‍ കണിക്കൊന്നയും വില്‍പ്പനക്ക് എത്തും.

 

error: Content is protected !!