കാഞ്ഞങ്ങാട്: പാറപള്ളി മഖാം ഉറൂസ് ഏപ്രില്‍ 15 മുതല്‍ 20 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.15ന് വൈകിട്ട് 4.30ന് മഖാം ഉറൂസ് ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി കാലിച്ചാംപാറ പതാക ഉയര്‍ത്തുന്നതോടെയാണ് തുടക്കമാവം. രാത്രി 8.30ന് ഡോ.കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന മദ്ഹ് രാവ് നടക്കും. 16ന് വൈകിട്ട് 6.30ന് ഉദ്ഘാടന സ മ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം മത പ്രഭാഷണം നടത്തും. 17ന് വൈകിട്ട് 6.30ന് മജ്‌ലിസുന്നൂറിന് സയ്യിദ് മഹമൂദ് സ്വഫ്‌വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. തുടര്‍ന്ന് രാത്രി 9 ന് മുഹമ്മദ് അനസ് ബാഖവി കൊല്ലം മത പ്രഭാഷണം നടത്തും.18ന് വൈകിട്ട് 6.30ന് മദനീയം സദസിന് അബ്ദുല്‍ ലത്തീഫ് സഖാഫി പാറപള്ളി നേതൃത്വം നല്‍കും. മുസ്തഫ ഹുദവി ആക്കോട് മത പ്രഭാഷണം നടത്തും.19ന് വൈകിട്ട് 4 മണി മുതല്‍ വിവിധ ടീമുകളുടെ മെഗാ ദഫ് പ്രദര്‍ശനം നടക്കും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അല്‍ ഹാഫിള് സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്താനപുരം മുഖ്യ പ്രഭാഷണം നടത്തും. 20ന് ഉച്ചക്ക് 2.30ന് മൗലീദ് പാരായണവും കൂട്ടു പ്രാര്‍ഥനയും നടക്കും. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും. വൈകിട്ട് ന് അന്നദാനവും നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് കെ അബൂബക്കര്‍ മാസ്റ്റര്‍, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി കാലിച്ചാംപാറ, ജനറല്‍ കണ്‍വീനര്‍ കെ.എം അബ്ദുള്‍ റഹ്മാന്‍ പാറപ്പള്ളി, ട്രഷറര്‍ സാലിഹ് വൈറ്റ് ഹൗസ്, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ എ ഉമ്മര്‍ പാറപ്പള്ളി, കണ്‍വീനര്‍ കെ ഹമീദ് കാലിച്ചാംപാറ, മീഡിയ വൈസ് ചെയര്‍മാന്‍ റഹ്മാന്‍ അമ്പലത്തറ, ജോയിന്റ് കണ്‍വീനര്‍ എം.കെ ഹസൈനാര്‍ സംബന്ധിച്ചു.
