നാടാകെ കായിക മൈതാനിയില്‍ സംഗമിച്ച് മോനാച്ചാ പ്രീമിയര്‍ ലീഗ് സീസണ്‍ 6

കാഞ്ഞങ്ങാട് : നാട്ടിലെ കുട്ടികളെയും, മുതിര്‍ന്നവരെയും കായിക മൈതാനിയില്‍ എത്തിച്ച് എ കെ ജി മോനാച്ച സാമൂഹിക വികസന വിനോദ കലാ കായിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന മോനാച്ച പ്രീമിയര്‍ ലീഗിന്റെ ആറാമത് സീസണിനു ആവേശകരമായ സമാപിച്ചു. നാട്ടിലെ കുട്ടികളും മുതിര്‍ന്നവരും ഓരോ ടീമിന്റെ ഭാഗമായി 5ഓളം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ എഫ് സി ബാഴ്‌സ്‌ലോണ വിജയികളായി. കൊവ്വല്‍പള്ളി ടര്‍ഫ് അറിനയില്‍ വെച്ച് നടന്ന കായിക മത്സരം ഡി വൈ എഫ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ടി ഹരിഹരന്‍ അധ്യക്ഷനായി. ക്ലബ്ബ് സെക്രട്ടറി ശിവപ്രസാദ് മോനച്ച സ്വാഗതം പറഞ്ഞു. മോനാച്ച സൂപ്പര്‍ ലീഗിന്റെ ഭാഗമായി വനിതകള്‍ക്കും കുട്ടികള്‍ക്കും സൗഹൃദ ഫുട്‌ബോള്‍ മത്സരവും നടത്തി.. ആവേശകരമായ സീസണ്‍ 6 ന്റെ മത്സരങ്ങള്‍ കാണാന്‍ നാട്ടിലെ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ എത്തിച്ചേര്‍ന്നു.

 

error: Content is protected !!