ചീമേനി: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയെ മുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണ്ണ കമ്മലും അലമാരയില്‍ സൂക്ഷിച്ച 10,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. ചീമേനി പട്ടോളി തൊടുവളത്തെ എം. നാരായണിയെ (73) യാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മോഷ്ടാവ് കാതിലെ കമ്മലും പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പിന്നീട് വീട്ടുകാര്‍ എത്തിയ ശേഷമാണ് വയോധികയെ രക്ഷിച്ചത്. അപ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞിരുന്നു. തുടര്‍ന്ന് ചീമേനി പോലീസില്‍ പരാതി നല്കി. കേസെടുത്ത പോലീസ് അന്വേഷണം ഊര് ജ്ജിതമാക്കി.
