കാഞ്ഞങ്ങാട് :ഉത്സവ വേളയില്‍ ഉണ്ടാകുന്ന വിലക്കയറ്റം തടയുന്നതിനും കുടുംബശ്രീ അംഗങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് ജൈവ ഉല്‍പ്പന്നങ്ങള്‍ വിഷുവിന് മുഴുവനാളുകള്‍ക്കും ലഭ്യമാക്കുന്നതിനും മായി കുടുംബശ്രീ ജില്ലാ മിഷന്റെ നിര്‍ദ്ദേശത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ വിഷു ചന്തകള്‍ പ്രവര്‍ത്തനം തുടങ്ങി. ഫസ്റ്റ് സിഡിഎസിന്റെ ചന്ത പുതിയ കോട്ട മിനി സിവില്‍ സ്റ്റേഷന് മുന്നിലും സെക്കന്‍ഡ് സിഡിഎസിന്റെ ചന്ത ടൗണ്‍ഹാളിന് സമീപവുമാണ് പ്രവര്‍ത്തിക്കുന്നത്.മത്തന്‍,പയര്‍,വെണ്ട,കണിച്ചക്കാ,കണി മാങ്ങ,വിവിധതരം പായസങ്ങള്‍,ഉണ്ണിയപ്പംതുടങ്ങിയഉല്പ്പന്നങ്ങളാണ് വിഷു ചന്തലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്.നഗരസഭാ ചെയര്മാന് വി വി രമേശന് ചന്തകള്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി ,സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ എം പുഷ്പലത,, പി വി രത്ന, വൈസ് പേര്‍സല്‍ എന്‍ വി പ്രേമവല്ലി,കണ്‍വീനര്‍ കെ ലത,സിഡിഎസ് അംഗങ്ങളായ കെ കെ ഗീത, എം ശ്രീഷ്മ, എം
സുമ, എം ഫാത്തിമ തുടങ്ങിയവര്‍ സംബന്ധിച്ചു.
