ബിജെപി സംസ്ഥാന സമിതി അംഗം എ.വേലായുധന്റെ മാതാവ് അടുക്കടുക്കം വീട്ടില്‍ കല്യാണി അന്തരിച്ചു

കോട്ടപ്പാറ :ബിജെപി സംസ്ഥാന സമിതി അംഗം എ.വേലായുധന്റെ മാതാവ് കൊടവലത്തെ അടുക്കടുക്കം വീട്ടില്‍ കല്യാണി (94) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കാട്ടൂര്‍ കൃഷ്ണന്‍ നായര്‍. മറ്റു മക്കള്‍: സുശീല, ഭവാനി, വേണു ഗോപാലന്‍ (ശ്രീറാം എന്‍ജിനീയര്‍ വര്‍ക്ക് കോട്ടപ്പാറ), വിജയന്‍ (ഗള്‍ഫ്). മരുമക്കള്‍: ദാമോദരന്‍, തമ്പാന്‍ (ഇരുവരും കൊടവലം), സതി (അധ്യാപിക ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അമ്പലത്തറ), അനിത (കുറ്റിക്കോല്‍), മൃദുല (രാവണീശ്വരം). സംസ്‌കാരം വീട്ടുവളപ്പില്‍.

 

 

error: Content is protected !!