കാഞ്ഞങ്ങാട്ടെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം മുസ്ലിം ലീഗ് നേതാവ് കൂളിയങ്കാലിലെ ടി അബൂബക്കര്‍ ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ നഗരസഭ കൗണ്‍സിലറും മുസ്ലിം ലീഗ് നേതാവുമായ ആറങ്ങാടി കൂളിയങ്കാലിലെ ടി അബൂബക്കര്‍ ഹാജി (75) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ വിട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ
മരണം സംഭവിച്ചിരുന്നു. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സാന്നിദ്ധ്യവുമായിരുന്നു. മൂന്ന് തവണ കാഞ്ഞങ്ങാട് നഗരസഭയുടെ കൗണ്‍സിലറായിട്ടുണ്ട്. ഇതില്‍ രണ്ട് തവണയും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം, കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി ആജീവനകാല ചെയര്‍മാന്‍, ആറങ്ങാടി അല്‍റഹ്മ സെന്റര്‍ ഉപദേശ സമിതി അംഗം, സീനിയര്‍ സിറ്റിസണ്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കൂളിയങ്കാല്‍ ജമാഅത്ത് പ്രസിഡന്റായിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് കൂളിയങ്കാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യമാര്‍: ആയിഷ ,സുബൈദ. മക്കള്‍: ഫാത്തിമ ബി, നസീമ, ഷെരീഫ, ഹസീന, നൂറുദ്ദീന്‍, നുസ്രത്ത്, ആയിഷ. മരുമക്കള്‍: ജബ്ബാര്‍ (കാലിക്കടവ്), അബ്ദുള്ള (മടിക്കൈ), സലാം (കോട്ടപ്പുറം), മുത്തരീബ് കൂളിയങ്കാല്‍ (മുസ്ലിം ലീഗ് മുന്‍ മണ്ഡലം സെക്രട്ടറി).

 

 

 

error: Content is protected !!