പാറപ്പള്ളി :ഏപ്രില്‍ 15 മുതല്‍ 20 വരെ നടത്തപ്പെടുന്ന പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിന്റെ പ്രചരണത്തിന്റെ ഭാഗമായി പ്രചരണവാഹനങ്ങള്‍ പുറപ്പെട്ടു.അഞ്ചുദിവസങ്ങളിലായി കാസര്‍കോട് ജില്ലയുടെ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മതമൈത്രിയുടെ ഉറൂസ് വിളംബരം ചെയ്ത് പര്യടനം നടത്തും.
ഉറൂസ് കമ്മിറ്റി ചെയര്മാന് കെ , അബൂബക്കര്‍ ഹാജി കാലിച്ചാം പാറ പ്രചരണ കമിറ്റി ഭാരവാഹികളായ എ,ഉമ്മര്‍ പാറപ്പള്ളി കെ എ ഹമീദ് കാലിച്ചാം പാറ എന്നിവര്‍ക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുനീര്‍ ഫൈസി ഇര്‍ഫാനി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ജമഅത്ത്പ്രസിഡണ്ട് ഹാജി കെ ,അബൂബക്കര്‍ മാസ്റ്റര്അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി കെ എം അബ്ദുറഹ്മാന് സംസാരിച്ചു.
മീഡിയ കമ്മിറ്റി വൈസ് ചെയര്മാന് റഹ്മാനു അമ്പലത്തറ നേത്രത്വം നല്കി.
