പുല്ലൂര്‍: പുല്ലൂര്‍ : പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ചാമുണ്ഡി അമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുനപ്രതിഷ്ഠ ബ്രഹ്മ കലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ആചാര്യ വരവേല്‍പ്പും സാംസ്‌കാരിക സദസ്സും കലാപരിപാടികളും നടന്നു. മുത്തു കുടകളുടെയും ചെണ്ടമേളത്തിന്റെയും പൂര്‍ണ്ണ കുംഭത്തിന്റെയും അകമ്പടിയോടെ തന്ത്രി ശ്രീധരന്‍ വാരിക്കാട്ട് തായര്‍ ക്ക് ആചാര്യ വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് വിവിധ പൂജകള്‍ നല്‍കി . രാത്രി നടന്ന സാംസ്‌കാരിക സദസ്സില്‍ പ്രമുഖ പ്രഭാഷകന്‍ മുനീര്‍ ഹുദവി വിളയില്‍ മലപ്പുറം സാംസ്‌കാരിക പ്രഭാഷണം നടത്തി. ജീവിത കാലയളവില്‍ ആര്‍ക്കെങ്കിലും തണലാകാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ജീവിതംകൊണ്ട് അര്‍ത്ഥമുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയ തലമുറ ഉണ്ടാക്കിവെച്ച കാര്‍ഷിക സംസ്‌കൃതിയുടെ ഉല്‍പ്പന്നങ്ങളാണ് പുതു തലമുറ ഇ ന്ന് അനുഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലും ലഹരിയിലും അഭയം കണ്ടെത്താതെ പഴയ സാംസ്‌കാരിക മൂല്യത്തെ കാത്ത് സൂക്ഷിക്കാന്‍ പുതു തലമുറ തയ്യാറാകണമെന്നും മുനീര്‍ ഹുദവി പറഞ്ഞു. സാംസ്‌കാരിക പ്രഭാഷണം ശ്രവിക്കാന്‍ ആചാര സ്ഥാനികരും പള്ളിക്കമ്മിറ്റി ഭാരവാഹികളും സദസ്സിന്റെ മുന്‍നിരയില്‍ തന്നെ ഇരിപ്പുറപ്പിച്ചത് ഏറെ ശ്രദ്ധേയമായി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി.പി. ജനാര്‍ദ്ദനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. കെ. സബിത,അജാനൂ ര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി, ഷീബ, സജിത, കുട്ട്യന്‍ കുന്നുമ്മല്‍, ടി. ഹരീഷ് ഗള്‍ഫ് കമ്മിറ്റി പ്രതിനിധി ബിജു വടക്കിനിയില്‍ എന്നിവര്‍ സംസാരിച്ചു.പി. മോഹന്‍ദാസ് സ്വാഗതവും പി. ബാലഗോപാലന്‍ നന്ദിയും പറഞ്ഞു.പ്രഭാഷണാനന്തരം പ്രഭാഷകന്‍ മുനീര്‍ ഹുദവി വിളയില്‍ മലപ്പുറത്തെ അഭിനന്ദിക്കാനും ആചാര സ്ഥാനികരും ശ്രോതാക്കളും ഒന്നിനൊന്ന് മത്സരിച്ചത് ഏറെ ശ്രദ്ധേയമായി. പരിപാടിയില്‍ വച്ച് പ്രഭാഷകന്‍ മുനീര്‍ ഹുദവിയെയും ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി.പി. ജനാദ്ദനന്‍ നായരെയും അനുമോദിക്കുന്ന ചടങ്ങും നടന്നു. 12ന് രാവിലെ പുനപ്രതിഷ്ഠ കര്‍മ്മം നടക്കും 13 ന് തിങ്കളാഴ്ച കളിയാട്ട മഹോത്സവം നടക്കും.
