കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റ് വിഷു കൈനീട്ടം

മാവുങ്കാല്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റ് വിഷു കൈനീട്ടം 2026 യൂണിറ്റിലെ മുഴുവന്‍ അംഗങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെറിഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുണിറ്റ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജി മുഖ്യാതിഥിയായി. യുണിറ്റ് വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ മാവുങ്കാല്‍ സംസാരിച്ചു. യുണിറ്റ് ജനറല്‍ സെക്രട്ടറി എം.ജുഗേഷ് സ്വാഗതവും, യൂണിറ്റ് ട്രഷറര്‍ ടി.കെ. രാജേഷ് നന്ദിയും പറഞ്ഞു.

 

error: Content is protected !!