ചായ്യോത്ത് കബഡി കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു

ചായ്യോത്ത്: ദിനേശന്‍ നീലായി കബഡി അക്കാദമി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അണ്ടര്‍14 കബഡി കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. കിനാനൂര്‍കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം. രാജന്‍ ഉല്‍ഘാടനം ചെയ്തു. ജേഴ്‌സി പ്രകാശനം പാറക്കോല്‍ രാജന്‍ നിര്‍വ്വഹിച്ചു. പി.പി. അശോകന്‍ അധ്യക്ഷനായി.ഹെഡ് മാസ്റ്റര്‍ എം സുനില്‍കുമാര്‍ സംസാരിച്ചു. പുഷ്പ്പന്‍ ചായ്യോത്ത് സ്വാഗതവും മണി പാലത്തേര നന്ദിയും പറഞ്ഞു.

 

error: Content is protected !!