നീലേശ്വരം: കടന്നല് കുത്തേറ്റ കലം വില്‍പ്പനക്കാരിയായ സ്ത്രീക്ക് രക്ഷകനായി കെ എസ് ആര് ടി സി ഡ്രൈവര്‍. ഇന്ന് രാവിലെ ചെറുവത്തൂരില്‍ നിന്നും കയ്യൂര്‍ വഴി കാസര്‍കോട് പോവുകയായിരുന്ന കാഞ്ഞങ്ങാട് ഡിപ്പോയിലെ
കെ എസ് ആര് ടി സി ഡ്രൈവറായിരുന്ന നീലേശ്വരം കാണിച്ചിറയിലെ പി.കെ.രഞ്ജീവന് ആണ് രക്ഷകനായത്. കടന്നല് കുത്തേറ്റ് അവശയായ സ്ത്രീ നിരവധി വാഹനങ്ങള്‍ക്ക് സഹായത്തിനായി കൈ നീട്ടിയെങ്കിലും ആരും സഹായിക്കാത്ത സന്ദര്‍ഭത്തില്‍ ആണ് അവിടെ എത്തിയ കെ എസ് ആര് ടി സി ഡ്രൈവര്‍ കയ്യില്‍ ഉള്ള ഷാള്‍ എടുത്ത് സ്ത്രീയെ പുതപ്പിക്കുകയും സ്ത്രീയെ രക്ഷിക്കുകയും ചെയ്തത്. ബസില്‍ സീറ്റിനു വിരിച്ച ഷാള്‍ ഉപയോഗിച്ച് സ്ത്രീയെ പുതപ്പിച്ചു. കുറെ കുത്തുകള്‍ ഡ്രൈവര്‍ക്കും കൊണ്ടു. യാത്രക്കാരെ നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച ശേഷം ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് എത്തി. സ്ത്രീയുടെ രക്ഷകനായ കെ എസ് ആര് ടി സി ഡ്രൈവറെ നീലേശ്വരം പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ജിഷ്ണു, രാജേഷ് കുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി
അഭിനന്ദിച്ചു.
