പയ്യന്നൂരില്‍ വ്യാപകമായ അക്രമം: സിപിഎം അംഗത്തിന്റെ വീടിനു നേരെ അക്രമം: കാര്‍ കത്തിച്ചു: കാറമേലില്‍ മതില്‍ തകര്‍ത്തു

പയ്യന്നൂര്‍: പയ്യന്നൂരില്‍ മത്സ്യകര്‍ഷകനും അക്വാകള്‍ച്ചര്‍ ഡവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (അഡ്‌കോസ്) ചെയര്‍മാനുമായ മാവിച്ചേരി ആസാദ് ഭവനിലെ ടി.പുരുഷോത്തമന്റെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍.59.എസ്. 4947 നമ്പര്‍ കാര്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തു .വീടിന്റെ രണ്ടു ഭാഗങ്ങളിലെ എട്ട് പാളി ജനലുകളും കാറിന്റെ ഗ്ലാസുകളും തകര്‍ത്ത അക്രമികള്‍ കാറിന് തീയിട്ടു. ഇന്നുപുലര്‍ച്ചെ 12.30 മണിയോടെയാണ് അക്രമം അരങ്ങേറിയത്. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുന്നിലേയും പിന്നിലേയും വശങ്ങളിലേയും ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തു. അക്രമികള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ കൊണ്ടുവന്ന ഇന്ധനമൊഴിച്ച് കാറിന്റെ പിന്‍ഭാഗത്തെ ടയറിനോട് ചേര്‍ന്ന് തീയിടുകയായിരുന്നു. ഉഗ്രശബ്ദ ത്തോടെ പൊട്ടിയ ജനാലയിലൂടെ തീ ഉയരുന്നതു കണ്ട് ഉണര്‍ന്ന വീട്ടുകാര്‍ വാട്ടര്‍ പൈപ്പു ഉപയോഗിച്ചാണ് തീയണച്ചത്. മൂന്നു ഇരുചക്ര വാഹനത്തിലെത്തിയവരാണ് അക്രമം നടത്തിയത്. വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. . സമീപത്തെ വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ നിന്ന് മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ അക്രമികളുടെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമത്തില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന ടി. പുരുഷോത്തമന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പയ്യന്നൂര്‍ കാറമേലില്‍ ചുറ്റുമതില്‍ തകര്‍ത്തു യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.കുഞ്ഞികൃഷ്ണന്റെ പ്രചാരണ ചുവരെഴുത്ത് നടത്തിയതിന് കോണ്‍ഗ്രസ് അനുഭാവിയുടെ പറമ്പിന്റെ ചുറ്റുമതിലാണ് തകര്‍ത്തത് . കാറമേല്‍ റേഷന്‍ കടയ്ക്കു സമീപത്തെ കെ.പി. രേഖയുടെ പറമ്പിന്റെ ചുറ്റുമതിലാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 15 മീറ്ററോളം മതില്‍ തകര്‍ത്ത നിലയിലാണ്. ഉടമ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.

 

error: Content is protected !!