ഉദുമ:പോളിംഗ് ബൂത്തില്‍ ബഹളം വെച്ചെന്ന് ആരോപിച്ച് ഉദുമ മണ്ഡലം യുഡിഫ് സ്ഥാനാര്‍ഥി കെ. നീലകണ്ഠന്റെ ചീഫ് ഏജന്റ് അഡ്വ.ബി.എം ജമാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൂത്തില്‍ രഹസ്യ ക്യാമറ ധരിച്ചെത്തിയതായി ആരോപണത്തെ തുടര്‍ന്ന് ബൂത്തിന് സമീപം ബഹളംവെച്ചതിനാണ് ജമാലിനെ ബേക്കല്‍ സബ് ഇന്‍സ്പെക്ടര്‍ മനോജ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഒളിക്യാമറ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. ഏജന്റ്റ് ധരിച്ച പവര്‍ ഗ്ലാസില്‍ ഒളിക്യാമറ ഘടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. ഉദുമ മണ്ഡലത്തിലെ ബേക്കല്‍ ഇസ്ലാമിക് എ. എല്‍. പി സ്കൂളിലാണ് സംഭവം. ഇവിടെ സംഘര്ഷമുണ്ടാക്കിയെന്നതിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഏജന്റായ ജമാലിനെ അറസ്റ്റ് ചെയ്തത്.
