തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവികുളങ്ങരക്ക് നേരെ കയ്യേറ്റം. കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി. 140 നമ്പര്‍ കുഞ്ഞിപ്പാറ ബൂത്ത് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. സ്ഥാനാര്‍ത്ഥിയെ ബൂത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. സി പി എം പ്രവര്‍ത്തകരായ പുത്തിലോട്ട് ചന്ദ്രന്, രാജു എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ത്ഥിയെ തടയുകയും കയ്യേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തയെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു.
