അത്തിക്കോത്ത് വിഷ്ണുമൂര്‍ത്തി കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനം ജനകീയ കളിയാട്ടം ഏപ്രില്‍ 15 ,16 തീയതികളില്‍ നടക്കും; കുലകൊത്തല്‍, അടയാളം കൊടുക്കല്‍ ചടങ്ങുകള്‍ നടന്നു

കാഞ്ഞങ്ങാട്: അത്തിക്കോത്ത് എ സി നഗര്‍ വിഷ്ണുമൂര്‍ത്തി, കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനം കളിയാട്ട ഉത്സവം ഏപ്രില്‍ 15, 16 തീയതികളില്‍ നടക്കും. ഉത്സവത്തിന്റെ ഭാഗമായി കുലകൊത്തല്‍, അടയാളം കൊടുക്കല്‍ എന്നിവ നടന്നു.വാദ്യ മേളത്തിന്റെ അകമ്പടിയില്‍ നേരത്തെ തയ്യാറാക്കിയ ദേവസ്ഥാനം പരിസരത്തെ വീടുകളില്‍ നിന്നാണ് വാഴക്കുല കൊത്തി ക്ഷേത്രത്തില്‍ എത്തിച്ച് വിവിധ ചടങ്ങുകള്‍ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സൂക്ഷിച്ച് ദേവസ്ഥാനം ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്നതിനാണ് കുലകൊത്തല്‍ നടത്തിയത്.തുടര്‍ന്ന് കോലധാരികള്‍ക്കും, ആചാര സ്ഥാനികര്‍ക്കും കളിയാട്ടം ഏറ്റെടുക്കുന്നതിനുള്ള അടയാളം കൊടുക്കല്‍ ചടങ്ങ് നടന്നു. 15 ന് വൈകിട്ട് 6ന് വാദ്യമേളം, തുടര്‍ന്ന് തെയ്യം കൂടല്‍, തൊണ്ടച്ചന്‍ തെയ്യം , വിവിധ തെയ്യങ്ങളുടെ കുളിച്ചു തോറ്റം എന്നിവയും കലാപരിപാടികളും അരങ്ങേറും. 16ന് ദിവസം പുലര്‍ച്ചെ കരിഞ്ചാമുണ്ഡി അമ്മയുടെ പുറപ്പാട് തുടര്‍ന്ന് ദേവസ്ഥാനത്തിന് മുന്‍വശത്തുള്ള ആലില വള്ളിയില്‍ ആടുന്നത് ഉള്‍പ്പെടെയുള്ള നിരവധി ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ എന്നി തെയ്യങ്ങള്‍ അരങ്ങില്‍ എത്തും. ഉച്ചയ്ക്ക് 1മണിമുതല്‍ അന്ന പ്രസാദ വിതരണം. തുലാഭാരം,അനുബന്ധ പ്രാര്‍ത്ഥനകള്‍, കലാപരിപാടികള്‍ എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും.

 

error: Content is protected !!