കാഞ്ഞങ്ങാട്:സേവന സന്നദ്ധ മേഖലയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള ലയണ്‍സ് ക്ലബ്ബുകളില്‍ ഒന്നായ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് 318 ഇ യുടെ ഗവര്‍ണര്‍ രവി ഗുപ്തയുടെ ക്ലബ്ബ് സന്ദര്‍ശനത്തിന്റെ ഭാഗമായി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നടന്ന സ്വീകരണത്തിന് ശേഷം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ യാത്രചെയ്യുന്നവര്‍ക്ക് പ്രയോജനം ലഭിക്കുന്ന ട്രെയിന്‍ സമയ വിവരണ പട്ടികയും, കൈവണ്ടിയും നല്‍കി. ഡിസ്റ്റിക് ഗവര്‍ണര്‍ രവിഗുപ്ത പദ്ധതി റെയില്‍വേ അധികൃതര്‍ക്ക് കൈമാറി. തുടര്‍ന്ന് കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി അധികൃതരുടെ അഭ്യര്‍ത്ഥനയുടെ ഭാഗമായി ആട്ട് തൊട്ടില്‍ കൈമാറി ഡിസ്റ്റിക് ഗവര്‍ണറില്‍ നിന്നും ആശുപത്രി അധികൃതര്‍ പദ്ധതി ഏറ്റുവാങ്ങി. മൂന്നാമത്തെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമ്പലത്തറ സ്‌നേഹാലയത്തില്‍ അന്തേവാസികള്‍ക്ക് ആവശ്യമുള്ള നൂറോളം ബെഡ്ഷീറ്റുകള്‍, ഭക്ഷ്യ ഉല്‍പ്പനങ്ങള്‍ എന്നിവ നല്‍കി. ക്ലബ്ബ് ഹാളില്‍ നടന്ന ജനറല്‍ബോഡി യോഗം ഡിസ്റ്റിക് ഗവര്‍ണര്‍ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് പ്രസിഡണ്ട് കണ്ണന്‍ പാര്‍ത്ഥസാരഥി അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി മധു മഠത്തില്‍റിപ്പോര്‍ട്ട് അവതരിപ്പിച്ചു.,ഫസ്റ്റ് വൈസ് ഡിസ്റ്റിക് ഗവര്‍ണര്‍ ടൈറ്റസ് തോമസ്,മുന്‍ ഡിസ്റ്റിക് ഗവര്‍ണര്‍ ശ്രീനിവാസഷേണയി, ഡിസ്റ്റിക് ക്യാബിനറ്റ് സെക്രട്ടറി വിഷേപ് പനങ്കത്ത്,ഡിസ്റ്റിക് ക്യാബിനറ്റ് ട്രഷറര്‍ , പി എം ഷാനവാസ്, പി ഡി എ കെ ഗോപി, ലയണ്‍സ് ഫസ്റ്റ് ലേഡിറീജ ഗുപ്ത,റീജണല്‍ ചെയര്‍മാന്‍ പി പി കുഞ്ഞികൃഷ്ണന്‍ നായര്‍, സോണ്‍ ചെയര്‍മാന്‍ വി സജിത്ത്,മുന്‍ പ്രസിഡണ്ട് പി ശ്യാം പ്രസാദ്, കെ ജെ ജയിംസ്, പി ആര്‍ ഒ സി വിജയന്‍,കെ എം രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് കര്‍ഷകശ്രീ പുരസ്‌കാരം മായി , കെ യമുന,വിദ്യാഭ്യാസ മേഖലയില്‍ കഴിവ് തെളിയിച്ച കെ അശ്വിന്‍,എസ് എഫ് കെ പദ്ധതിയുമായി സഹകരിച്ച എം കെ നമ്പ്യാര്‍എന്നിവരആദരിച്ചു., മുന്‍ പ്രസിഡണ്ട് പി വി രാജേഷ് സ്വാഗതവും ക്ലബ്ബ് ട്രഷറര്‍ വി വി രാജേഷ് നന്ദിയും പറഞ്ഞു.പുതിയ അംഗങ്ങള്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണം വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു
