കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ പുതിയ കോട്ട മഖാം ഉറൂസ് ഏപ്രില്‍ ഒമ്പത് മുതല്‍ 13 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 9 ന് രാത്രി 7.00 മണിക്ക് ഒ.പി അബ്ദുല്ല സഖാഫി ഉദ്ഘാടനം ചെയ്യും.അനസ് അമാനി പുഷ്പഗിരി മോട്ടി വേഷന് ക്ലാസ് നടത്തും. ഒ.പി അബ്ദുല്ല സഖാഫി ഉദ്ഘാടനം ചെയ്യും.സയ്യിദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല കൂട്ടു പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.ഉറൂസ് 10ന് ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അനസ് ബാഖവി കൊല്ലം മത പ്രഭാഷണം നടത്തും. 11ന് പുനര്‍ നിര്‍മിച്ച പുതിയ കോട്ട മസ്ജിദ് സയ്യിദ് പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം മത പ്രഭാഷണം നടത്തും. 12ന് രാവിലെ പത്ത് മണിക്ക് കാഞ്ഞങ്ങാട് ജ്യോതി ദേവീസ് ഡയബറ്റീസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും. രാത്രി എട്ട്മണിക്ക് സമാപന സമ്മേളനം അബ്ദുല്‍ അസീസ് ലത്തീഫി ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപടവ് മത പ്രഭാഷണം നടത്തും. ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി ദുആ മജ്ലിസിന് നേതൃത്വം നല്‍കും. 13ന് ഉച്ചക്ക് രണ്ട് മണിക്ക് മൗലൂദ് പാരായണവും വൈകീട്ട് നാലു മണിക്ക് അന്നദാനവും നടക്കും. പത്ര സ മ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് മൊയ്തീന് കുഞ്ഞി പള്ളിവളപ്പില്‍, ജമാഅത്ത് ജന.സെക്രട്ടറി ഹംസ പുതിയ കോട്ട, ജോ.സെക്രട്ടറി കരീം കുശാല്‍ നഗര്‍, സ്വാഗത സംഘം ചെയര്മാന് ഹനീഫ കു വൈത്ത്, ജന.കൗണ്‍വീനര്‍ ബി.എ റഫീഖ്, ട്രഷറര്‍ അജ് വ ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.
