കാഞ്ഞങ്ങാട്: എണ്ണപ്പാറ കരിഞ്ചാമുണ്ഡിയമ്മ ഏടയ്മിന്ന തറവാട്ടില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന
തെയ്യം കെട്ട് മഹോത്സവം ഏപ്രില്‍ 11, 12 തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.11 ന് രാവിലെ 5 ന് പള്ളിയറയില്‍ ദീപം തെളിയിക്കല്‍,9 ന് കലവറ നിറയ്ക്കല്‍ . വൈകിട്ട് 6ന്
തെയ്യം തുടങ്ങല്‍, തുടര്ന്ന്തറവാട് കുറത്തിയമ്മ ഗുരുദൈവങ്ങളെ കെട്ടിയാടല്‍.7ന് കരിംചാമുണ്ഡിയമ്മയുടെവിഷ്ണുമൂര്ത്തിയുടെയും കൊടിയിലപിടിക്കല്, പിലിചാമുണ്ഡിയമ്മയുടെ തുടങ്ങല്‍ തുടര്‍ന്ന് മേലേരിക്ക് തീകൊടുക്കല്, 8 ന് ബീരന്‍ തെയ്യം, 8.30 ന് അന്ന പ്രസാദവിതരണം, 9 ന് മണിക്ക്
മന്ത്രമൂര്‍ത്തിയുടെ പുറപ്പാട്,9.30 ന് വിഷ്ണുമൂര്ത്തിയുടെ കുളിച്ചുതോറ്റം, ജോഡ് പഞ്ചുരുളി തുടങ്ങല്‍,പാഷാണമൂര്‍ത്തി തെയ്യും. 12 ന് പുലര്‍ച്ചെ 3ന് പിലിച്ചാമുണ്ഡിയമ്മയുടെ പുറപ്പാട്,4 ന് കരിംചാമുണ്ഡിയമ്മയുടെ പുറപ്പാട്, 5.30ന്
കോടിയണങ്ങ്,6 ന് മാറണ കുറത്തി, 7 ന് കാപ്പാളത്തിയമ്മ, 8 ന് ആട്ടക്കാരത്തി, 9ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്,10 ന്
കുടുംബതെയ്യം, 11 ന്കാര്ന്നോന് തെയ്യം,12.30 മുതല്‍ അന്ന പ്രസാദ വിതരണം. ഉച്ചക്ക് 2 ന് കുഞ്ഞിക്കോരന് തെയ്യം,3ന്
വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്,5 ന് വിളക്കിലരിയോടെ സമാപനം. വാര്‍ത്ത സമ്മേളനത്തില്‍ ചെയര്മാന് മാധവന് കുഴിക്കോല്‍, കണ്‍വീനര്‍ നാരായണന് കുഴിക്കോല്‍, ജോയിന്റ് കണ്‍വീനര്‍ രാജന് പനങ്ങാട്, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് കെ.സി മോഹനന് ഏഴാം മൈല്‍ എന്നിവര്‍ സംബന്ധിച്ചു.
