ബല്‍രാജിന് വേണ്ടി ബൈക്ക് റാലിയും ഫ്‌ലാഷ് മോബും; കൊട്ടിക്കലാശം നോര്‍ത്ത് കോട്ടച്ചേരി മുതല്‍ പുതിയോട്ട വരെ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംബല്‍രാജിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈക്ക് റാലിയും
വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നമോ ഫ്രണ്ട്‌സ് തട്ടുമ്മലിലെ പെണ്‍കുട്ടികള്‍
ഫ്‌ലാഷ് മേബും സംഘടിപ്പിച്ചു. സ്ഥാനാര്‍ത്ഥി എം.ബല്‍രാജ് ഫ്‌ലാഷ് മേ ബ് ഫ്‌ലാഗ് ഓഫ് ചെയ്തു.ഇരിയയില്‍ നിന്ന്
ആരംഭിച്ച ഫ്‌ലാഷ് മേബും ഒടയംചാല്‍, ചുള്ളിക്കര, കൊട്ടോടി, കോളിച്ചാല്‍, കള്ളാര്‍, പാണത്തൂര്‍, മാലോം, വെള്ളരിക്കുണ്ട്, പരപ്പ കാലിച്ചാനടുക്കം അമ്പലത്തറയില്‍ സമാപിച്ചു. മലയോര മേഖലയിലെ
പര്യാടനത്തിനിടയില്‍ അരിപ്രോഡ് വെച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ മരുമകന്‍ ജോണ്‍ വിജയ് പോള്‍, രഞ്ജു വര്‍ഗീസ് എന്നിവര്‍ ബിജെപിയില്‍ അംഗത്വം എടുത്തു. ഇവരെ സ്ഥാനാര്‍ഥി ഷാളണിച്ച് സ്വീകരിച്ചു. ചെറുപനത്തടി മഹാ ശിവക്ഷേത്രത്തിലും കുശാല്‍ നഗര്‍ ഭദ്രകാളി ക്ഷേത്രത്തിലെയും ഉത്സവ പരിപാടികളില്‍ സംബന്ധിച്ചു. മലയോര മേഖലയിലെ നിരവധി പ്രമുഖ വ്യക്തികളെ നേരിട്ടുകണ്ട് വോട്ട് അഭ്യര്‍ത്ഥന നടത്തി. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി വി കുഞ്ഞികണ്ണന്‍, ബളാല്‍, മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി, ജനറല്‍ സെക്രട്ടറിമാരായ കെ കെ വേണുഗോപാല്‍, ശ്രീജിത്ത് പറക്കളായി, സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു പാണത്തൂര്‍, പ്രവാസി ജില്ലാ സെല്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ സുഭാഷ് അടിയോടി, എം കെ സുരേഷ്, രാമചന്ദ്രന്‍ പുലടുക്കം, കൃഷ്ണകുമാര്‍ കൊട്ടോടി, മധു കൊട്ടോടി, ഭരതന്‍ മലക്കല്ല് രജനിദേവി എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു. വൈകിട്ട് മൂന്നാം മൈലില്‍ നിന്ന് ആരംഭിച്ച് ബൈക്ക് റാലി മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് ഫ്‌ലാഗ് ഓഫ് ചെയ്തു. മാവുങ്കാല്‍, മൂലക്കണ്ടം, വെള്ളിക്കോത്ത്, മടിയന്‍, ഇഖ്ബാല്‍, മത്തായി മുക്ക്, പുതിയവളപ്പ്, കുശാല്‍നഗര്‍ , കല്ലുരാവി , തീര്‍ത്ഥങ്കര , പടന്നക്കാട്, വാഴുന്നോറടി, മോനാച്ച, കാലിച്ചാംപൊതി, അമ്പലത്തറ,
ചെമ്മട്ടംവയല്‍ അതിയാമ്പൂര്‍ , മേലാങ്കോട്ട് , കുന്നുമ്മല്‍ , കാഞ്ഞങ്ങാട് ടൗണ്‍ വഴി പുതിയ കോട്ടയില്‍ സമാപിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത്, ജനറല്‍ സെക്രട്ടറി പി പത്മനാഭന്‍, സെക്രട്ടറിമാരായ എം പ്രദീപ്കുമാര്‍, വൈശാഖ് മാവുങ്കാല്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് എം ധനുഷ്, മണ്ഡലം പ്രസിഡന്റ് സി. അഭിലാഷ് അത്തിക്കോത്ത്, ജനറല്‍ സെക്രട്ടറിമാരായ അര്‍ജുന്‍ പള്ളോട്ട്, അഡ്വ. കൃഷ്ണപ്രിയ രാംനഗര്‍, വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ജ്യോതികാ റാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറോളം യുവതി യുവാക്കള്‍ ബൈക്ക് റാലി സംബന്ധിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം ബല്‍രാജിന്റ പ്രചരണത്തിന്റെ സമാപനമായ കെട്ടിക്കലാശം ഇന്ന് വൈകിട്ട് 3. 30ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ ആരംഭിച്ച് 5.30 ന് പുതിയകോട്ടയില്‍ സമാപിക്കും.

 

error: Content is protected !!