വോട്ടവകാശം സംസ്‌കൃതി സംരക്ഷണത്തിനും ധാര്‍മിക മൂല്യത്തിനും യുക്തിപൂര്‍വ്വം വിനിയോഗിക്കണം: അഖണ്ഡ ഭാരത സനാതന സന്ത്‌സമിതി സമിതി ദേശീയ അധ്യക്ഷന്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ഓം ശ്രീ വിദ്യാനന്ദ സരസ്വതി

കാഞ്ഞങ്ങാട്: 9 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാം വിശ്വാസികളും വോട്ട് രേഖപ്പെടുത്തണം ഒരു കാരണവശാലും വോട്ട് അവകാശം അസാധുവാക്കരുത്. ഓരോ വോട്ടും വളരെ വിലപ്പെട്ടതാണ് ധാര്‍മിക മൂല്യ സംരക്ഷണത്തിനും. ശാന്തവും സമാധാനവുമായ അന്തരീക്ഷത്തിനും ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ജനകീയ പ്രവര്‍ത്തകരുമായ മത്സരാര്‍ത്ഥികള്‍ക്കാണ് വോട്ട് ചെയ്യേണ്ടത്. ഭാരതത്തിന്റെ നിലനില്‍പ്പും രാഷ്ട്ര സംസ്‌കൃതിയും മാനവരാശിയുടെ പരസ്പര സ്‌നേഹ കൂട്ടായ്മയും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ക്കായിരിക്കണം നിങ്ങള്‍ വോട്ട് ചെയ്യേണ്ടത്. മൂല്യങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും താത്കാലിക ലാഭത്തിനുവേണ്ടി വിശ്വാസികള്‍ എന്ന പട്ട മണിയുന്നവരെയും തിരിച്ചറിയണം ഓരോ വോട്ടും രാജ്യത്തിന്റെ രക്ഷക്കായിരിക്കണ മെന്ന് ഭാരത സനാതന സമിതി ദേശീയ അധ്യക്ഷന്‍ മഹാമണ്ഡലശ്വര്‍.സ്വാമി ഓം ശ്രീ വിദ്യനന്ദ സരസ്വതി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

 

error: Content is protected !!