യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ വധിക്കാന്‍ ശ്രമം: 25 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ (43) യും പ്രവര്‍ത്തകരെയുംഅശ്ലീല ഭാഷയില്‍ ചീത്തവിളിച്ച് ഭീഷണിപ്പെടുത്തി ഇടിവള കൊണ്ട് സ്ഥാനാര്‍ത്ഥിയുടെ നെഞ്ചിന് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും വീണ്ടും ഇടിവള കൊണ്ട് തലയ്ക്ക് ഇടിക്കാന്‍ ശ്രമിക്കുന്ന സമയം മാറിയില്ലായിരുന്നുവെങ്കില്‍ മര്‍മ്മസ്ഥാനത്ത് കൊണ്ട് മരണം വരെ സംഭവിക്കുമായിരുന്നുവെന്ന പരാതിയില്‍ 25 ഓളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള പത്തോളം വകുപ്പുകള്‍ പ്രകാരം ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ എസ്.എഫ്.ഐ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ.വി. അഭിരാം,ജിതിന്‍ രാം, പി.യു. മിഥുന്‍, ബ്രിജേഷ്, സല്‍മാന്‍ ഹാരിസ്, നിഖിലേഷ്, വിഘ്‌നേഷ് , ഗൗതം, ആദിത്യന്‍ നീലങ്കര, ആദിത്യന്‍ കാഞ്ഞങ്ങാട്, കെ.വി.ആദില്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 14 പേര്‍ ഉള്‍പ്പെടെ 25 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് 3 മണിക്കാണ് സംഭവം. പരാതിക്കാരന്റെ കൂടെയുണ്ടായിരുന്ന ലുക്മാന്‍ ഹക്കീം (25), വിഷ്ണു വത്സന്‍ (20), അബ്ദുള്‍നഫീഖ് ഇകെ. (20), അഹമ്മദ് മുസ്തഫ (38) എന്നിവരെയും പ്രതികള്‍ ഇടി വളകൊണ്ട് മര്‍ദ്ദിച്ചു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

 

error: Content is protected !!