ചെരക്കര തറവാട് കളിയാട്ട ഉത്സവം നടന്നു

കാഞ്ഞങ്ങാട്: പുരാതനവും ആചാരപ്പെരുമയാല്‍ സമ്പന്നവുമായ അതിയാമ്പൂര് കാലിക്കടവ് ചെരക്കര തറവാട് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കളിയാട്ട ഉത്സവം സമാപിച്ചു.ദകളിയാട്ട ഉത്സവത്തിന്റെ ഭാഗമായി ദീപാരാധന, തിടങ്ങല്‍, വിവിധ തെയ്യങ്ങളുടെ കുളിച്ചു തോറ്റം, കാര്‍ന്നോര്‍ തെയ്യം, ഭൈരവന്‍ തെയ്യം, കുട്ടിച്ചാത്തന്‍തെയ്യം,
പൊട്ടന്‍തെയ്യത്തിന്റെ പുറപ്പാടും തുടര്‍ന്ന് അഗ്‌നി പ്രവേശനം, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, അണങ്ങമ്മ തെയ്യം, ധര്‍മ്മ ദൈവ മായ കാര്യചാമുണ്ഡിഅമ്മയുടെ പുറപ്പാട്, തുടര്‍ന്ന് ഗുളികന്‍ തെയ്യം അരങ്ങിലെത്തി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി. അന്നദാനം, തുലാഭാരം, അനുബന്ധ പ്രാര്‍ത്ഥനകള്‍ ,ആദരവ്എന്നിവയും നടന്നു. വിളക്കിലരി ചടങ്ങോട് കൂടി ഉത്സവംസമാപിച്ചു.

 

error: Content is protected !!