മാവുങ്കാല്‍:കോവിഡ് എന്ന മഹാമാരി ലോകം കീഴടക്കിയ സമയത്ത് കാഞ്ഞങ്ങാട്ടുകാരായ ബ്രഹ്മശ്രീ എടമന ഈശ്വരന് തന്ത്രികള്‍,കെ ഹരിഹരന് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് രൂപംകൊടുത്ത നവമാധ്യമ കൂട്ടായ്മയായ സത്സംഗം കാഞ്ഞങ്ങാട്,1731 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ഏപ്രില്‍ അഞ്ചാം തീയതിയാണ് മാവുങ്കാല്‍ ശ്രീരാമക്ഷേത്ര സന്നിധിയില്‍ ഈ മഹാത്തായപരിപാടി ഒരുക്കിയത്.ശ്രീമഹാ ഭാഗവതം,ഭഗവത്ഗീത ശ്രീമന്നാരായണീയം,, സൗന്ദര്യലഹരി, അദ്ധ്യാത്മരാമായണം എന്നീ പഞ്ചഗ്രന്ഥ പാരായണവും തുടര്‍ന്ന് 1008 പേരുടെ വിഷ്ണു സഹസ്രനാമ പാരായണവും പരിപാടി യുടെ ഭാഗമായി നടന്നു. സ്വാഗതസംഘം അദ്ധ്യക്ഷന്‍ പരപ്പ ബാലന്മാസ്റ്ററുടെ അധ്യക്ഷതയില്‍ ഇടനീര്‍ മഠാധിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.സ്വാമി വിശ്വാനന്ദ സരസ്വതി( ചിന്മയ മിഷന് നീലേശ്വരം), സ്വാമി പ്രേമാനന്ദ (ശിവഗിരി മഠം ), സ്വാമി ബ്രഹ്മ സ്വരൂപാനന്ദ പുരി( ശ്രീരാമകൃഷ്ണാശ്രമം കന്യാകുമാരി) ബ്രഹ്മചാരി ധര്‍മ്മ ചൈതന്യ( ശ്രീ ശങ്കര സനാതന പഠന കേന്ദ്രം മൂന്നാംമൈല്‍) എന്നിവര്‍ അനുഗ്രഹ ഭാഷണം നടത്തി. ഭാഗവത ആചാര്യന്മാരായ ബ്രഹ്മശ്രീ വാച്ച വാധ്യാന്‍ സുബ്രഹ്മണ്യന് നമ്പൂതിരി, ബ്രഹ്മശ്രീ ടി.പി. രാധാകൃഷ്ണന് നമ്പൂതിരി മാസ്റ്റര്‍, ബ്രഹ്മശ്രീ എ കെ മാധവന് നമ്പൂതിരിമാസ്റ്റര്‍, പെരികമന ശ്രീധരന് നമ്പൂതിരിമാസ്റ്റര്‍ ആദ്ധ്യാത്മിക പ്രഭാഷകരായ കെ എല്‍. രാധാകൃഷ്ണന് മാസ്റ്റര്‍ നാറാത്ത്,കൊപ്പല്‍ ചന്ദ്രശേഖരന് മാസ്റ്റര്‍, ഷാജി കരിപ്പത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സത്സംഗം കാഞ്ഞങ്ങാട് ആധ്യാത്മിക കൂട്ടായ്മയിലൂടെ വളര്‍ന്നു വന്ന് വിവിധ ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന രാജേശ്വരി അമ്മ കമലാക്ഷി ടീച്ചര്‍ വസുമതി ടീച്ചര്‍ സരസ്വതി അന്തര്‍ജ്ജനം നെടുമങ്ങാട്,രമാവതി ടീച്ചര്‍,കെ.വി. ലക്ഷ്മി മൂലക്കണ്ടം,രുഗ്മിണി ദാമോദരന്‍, പത്മവതി ചൂരല്‍,
എന്നിവരെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു.മന്ത്രപുഷ്പം സാധന ക്ലാസ്സിലെ കുഞ്ഞുങ്ങളെ ഭഗവത് ഗീത, സൗന്ദര്യ ലഹരി, വിഷ്ണുസഹസ്രനാ മസ്തോത്രംഎന്നിവ പഠിപ്പിച്ച എടമന ശ്രീധരന്, ചന്ദ്രശേഖരന്, സീതാവാര്യര് എന്നിവരെ ആദരിച്ചു.സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ചന്ദ്രശേഖരന് നിലേശ്വരം സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സുമ രാഘവന് നന്ദിയും പറഞ്ഞു.
കുട്ടികളുടെ ആധ്യാത്മിക നവമാധ്യമ കൂട്ടായ്മയായ മന്ത്രപുഷ്പം ഗ്രൂപ്പിലെ അംഗങ്ങളുടെ വിവിധ പരിപാടികളും ആനന്ദാശ്രമം ബാലവിഹാര് അംഗങ്ങളുടെ യോഗാസന പ്രദര്‍ശനവും ഉണ്ടായിരുന്നു.
സത് സംഗം കാഞ്ഞ ങ്ങാടിന്റെ നേതൃ നിരയിലുള്ളവരും കമ്മിറ്റി അംഗങ്ങളായ പ്രദീപ്കുമാര്‍ മാവുങ്കാല്‍,ശ്രീജിത്ത് ആനന്ദാശ്രമം,രവീന്ദ്രന് മാവുങ്കാല്‍ അനന്തന് ഉദയംകുന്ന്,ദിവാകരന് നെല്ലിത്തറ,ഗംഗാധരന് ആനന്ദാശ്രമം,ചന്ദ്രന്,വേണു,സുധാകരന്,ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉള്‍പ്പെട്ട 1500 ഓളം പേര് പരിപാടിയില്‍ പങ്കെടുത്തു.
