ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണത്തിളക്കവുമായി ശിവനന്ദ; ദേശീയ മത്സരത്തിലേക്ക് ‘

കാഞ്ഞങ്ങാട്: കണ്ണൂരില്‍ വെച്ച് നടന്ന ഒന്‍പതാമത് പുരുഷവനിത യൂത്ത് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല നേട്ടവുമായി കാസര്‍കോട് ജില്ലയുടെ അഭിമാനമായി കാഞ്ഞങ്ങാട്ടെ പുടംകല്ലടുക്കത്തെ ശിവനന്ദ മനോജ്. 57 കിലോ വിഭാഗത്തിലാണ് ശിവനന്ദ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയത്.
?കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശിവനന്ദ. കാഞ്ഞങ്ങാട് ലയണ്‍സ് ബോക്‌സിങ് ക്ലബ്ബിലെ ബോക്‌സിങ് താരവും കോച്ചുമായ പി.കെ ജിതേഷിന് കീഴിലാണ് പരിശീലനം നടത്തുന്നത്. ഈ ഉജ്ജ്വല വിജയത്തോടെ ഏപ്രില്‍ 12ന് അസമിലെ ഗുവാഹത്തിയില്‍ വെച്ച് നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യതയും ശിവ നന്ദ നേടിയിരിക്കുകയാണ്.അമ്പലത്തുകരയിലെ പൂടംകല്ലടുക്കത്തെ മനോജ് നിഷ ദമ്പതികളുടെ മകളാണ്. അമന്‍ മനോജ് സഹോദരനാണ്.

 

error: Content is protected !!