ജില്ലയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക: കേരള പ്രവാസി സംഘം

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലും കേരളത്തില്‍ ആകെയും മത്സരിക്കുന്ന ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ മല്‍സരിക്കുന്ന ദയാനന്ദന്‍ മഞ്ചേശ്വര്‍, ഷാനവാസ് പാദൂര്‍ കാസര്‍കോട്,സി എച്ച് കുഞ്ഞമ്പു ഉദുമ, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ കാഞ്ഞങ്ങാട് ,വിപിപി മുസ്തഫ തൃക്കരിപ്പൂര്‍ എന്നി ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥികളെ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി പ്രവാസികളോട് അഭ്യര്‍ത്തിച്ചു.
കേവല രാഷ്ട്രീയമല്ല പ്രവാസി സമൂഹത്തിന്റെ നിലനില്‍ക്കാനുള്ള രാഷ്ട്രീയമാണ് മുന്നോട്ടു വെക്കുന്നത് ഇടതുപക്ഷ മുന്നണി അധികാരത്തിലുള്ള കാലത്തു മാത്രമാണ് പ്രവാസികളെ ചേര്‍ത്തു പിടിച്ചുകൊണ്ട് നന്മയാര്‍ന്ന നനവാര്‍ന്ന ക്ഷേമ പ്രവര്‍ത്തനം നടത്തിയത്. 1996 ല്‍ നായനാര്‍ സര്‍ക്കാര്‍ നോര്‍ക്കസ്ഥാപിച്ചു 2001ല്‍ അധികാരത്തില്‍ വന്ന വി എസ് സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി നോര്‍ക്ക പരിഷ്‌കരണം നടത്തി. കാരുണ്യ സ്വാന്തനം പദ്ധതി നടപ്പിലാക്കി. 2000ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവയൊക്കെ നോക്കുകുത്തിയാക്കി.2016ല്‍ അധികാരത്തില്‍ വന്ന പിണറായിസര്‍ക്കാര്‍ പെന്‍ഷന്‍ നാലിരട്ടി വര്‍ദ്ധിപ്പിച്ചു.നോര്‍ക്ക സംവിധാനം വിപുലമായ പദ്ധതികളാക്കി. പെന്‍ഷന്‍ മിനിമം 3000/3500 അക്കിയും ഏറ്റവും ഉയര്‍ന്ന പെന്‍ഷന്‍ 7000 വരെയാക്കി. ലോക കേരള സഭസ്ഥാപിച്ചു. വിസ്മയം തീര്‍ത്തു.തിരികെ വന്ന പ്രവാസി പുനരദിവാസ പദ്ധതി നടപ്പിലാക്കി. നഴ്‌സുമാര്‍ ഡ്രൈവര്‍ മാരെ വിദേശത്ത് നിയമനുസൃതം കുടിയേറ്റം സ്ഥാപിതമാക്കി. കോവിഡ് കാലത്തു പോലും തിരികെ പോകാനാവാത്തവരെ സ്വാന്തന സഹായംനല്‍കി. വിദേശത്ത് മണ്‍മറയുന്ന പ്രവാസിയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ ഒരു ലക്ഷം സാമ്പത്തിക സായാഹംനല്‍കി. വീട്ടിലെത്തിക്കാന്‍ മംഗ്ലൂര്‍, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ സൗജന്യ നോര്‍ക്ക ആംബുലന്‍സ് ഏര്‍പ്പാട് ചെയ്തു. ഭദ്രത മെഗാ പേര്‍ള്‍ മൈക്രോ സഹായ പദ്ധതി നോര്‍ക്ക ആവിഷ്‌കരിച്ചു. പ്രവാസി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി ഇതൊക്കെ നടപ്പിലാക്കാന്‍ ഒരു മാറി മാറി മൂന്നണിയും മുന്നോട്ടുവന്നില്ല. എങ്കില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഇതൊക്കെ ചെയ്തപ്പോള്‍ കേന്ദ്ര കേരള യു പി എ, എന്‍ ഡി എ സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന വേദനിപ്പിക്കുന്ന കാഴ്ച്ച നാം കണ്ടു. സ്വന്തം പൗരന്‍ മാരെ ആപത്തു ഘട്ടത്തില്‍ തിരിഞ്ഞു നോക്കാത്ത കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്ക് ആപത്താണെന്ന് തിരിച്ചറിയുന്നു. വിശേഷാല്‍ നാളുകളില്‍ വിമാന കൂലി കുത്തനെ കൊള്ളയടിക്കുന്നവരെ നാം തിരിച്ചറിഞ്ഞു അടിച്ചവനെയും തലോടിയവനെയും തിരിച്ചറിയുന്ന രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ വോട്ട് ചെയ്തു കാണിക്കണമെന്ന് കേരള പ്രവാസി സംഘം ഭാരവാഹികള്‍ വാര്‍ത്ത പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ചന്ദ്രന്‍, ജലീല്‍ കാപ്പില്‍ , ജില്ലാ പ്രസിഡന്റ് ഒ നാരായണന്‍, ജില്ലാ സെക്രട്ടറി പി വി വിജയന്‍, ജില്ലാ ട്രഷറര്‍ പി പി സുധാകരന്‍,
എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!