വേലാശ്വരം ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ വാര്‍ഷികാഘോഷം റിഥം@2കെ26 സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: പൊതു വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന വേലാശ്വ രം ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ 73ആം വാര്‍ഷികാഘോഷം റിഥം@2k26 വിവിധ പരിപാടികളോടുകൂടി നടന്നു. വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി സര്‍ഗ്ഗ സായാഹ്നം, കിലുക്കാംപെട്ടി, കലാസന്ധ്യ എന്നീ പരിപാടികള്‍ നടന്നു. പ്രമുഖ നാടക പ്രവര്‍ത്തകനും ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ രവി ഏഴോം പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി. വിനോദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ടി. വിഷ്ണു നമ്പൂതിരി റിപ്പോര്‍ട്ട് അവതരണം നടത്തി. വാര്‍ഷികാഘോഷത്തില്‍ വച്ച് ഓടപ്പഴം പുരസ്‌കാര ജേതാവ് നാടന്‍ പാട്ട് കലാകാരന്‍ രവി വാണിയംപാറയെ അനുമോദിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് കെ.വി. സുനില്‍കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ എ. പ്രകാശന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് കെ. വി. അമൃത, മുന്‍ പി.ടി.എ പ്രസിഡണ്ട് മാരായ പി. കൃഷ്ണന്‍, കെ. വി. സുകുമാരന്‍, പ്രദേശത്തെ ക്ലബ്ബ് പ്രവര്‍ത്തകരായ അര്‍ജുന്‍ ചന്ദ്രന്‍, കെ. പി.കുമാരന്‍, നിതീഷ് കുമാര്‍, മണിക്കുട്ടി ബാബു, കെ. ശ്രീകാന്ത്,വി. സനൂപ്,ടി.മനുഷ്, പി. ഗിരീഷ് കുമാര്‍, പി. ഗോപി, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് കെ. ഉമാദേവി, സ്‌കൂള്‍ ലീഡര്‍ കെ. ആദിദേവ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ ടി.വിഷ്ണു നമ്പൂതിരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എന്‍. ശോഭന നന്ദിയും പറഞ്ഞു. തുടര്‍ന്ന് വേലാശരത്തെയും പരിസരപ്രദേശങ്ങളിലെയും അംഗന്‍വാടി കുട്ടികളുടെയും വേലാശ്വരം ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും നടന്നു.

 

error: Content is protected !!